നിലപാട് കടുപ്പിച്ച് VM സുധീരൻ

ഉമ്മൻ ചാണ്ടിയേയും എ ഗ്രൂപ്പിനേയും കടന്നാക്രമിച്ചും ശക്തമായ മുന്നറിയിപ്പും താക്കീതും നൽകി വി എം സുധീരൻ

കോണ്‍ഗ്രസ്സിലേക്ക് തന്നെയാരും കേട്ടിയിറക്കിയതല്ല. വ്യക്തി താല്‍പര്യം പാര്‍ട്ടിയുടെ ഒരു തീരുമാനത്തേയും സ്വധീനിച്ചിട്ടില്ല. പാര്‍ട്ടി അധ്യക്ഷന്‍ ആയിരിക്കെ നടത്തിയത് ജനതാല്‍പര്യ പ്രവര്‍ത്തനങ്ങള്‍. തന്റെ ജന യാത്രയെ പരാജയപ്പെടുത്താന്‍ ഗ്രൂപ്പുകൾ ആവതും ശ്രമിച്ചു. താന്‍ പാര്‍ട്ടി അധ്യക്ഷനായിരിക്കെ നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തി.’ താൻ നാടകം കളിക്കാറില്ല.. KPCC ബ്രീഫിംഗിൽ സത്യം പുറത്തുവരാറില്ല.

                          നിലവിൽ പ്രതിപക്ഷ ധർമ്മം പുലരുന്നില്ല. പ്രതിപക്ഷം നിർജീവം. പ്രതിപക്ഷ പ്രവർത്തനം കാര്യക്ഷമമല്ല. LDF സർക്കാരിന് എതിരായി സമരം ശക്തമാക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. ജനങ്ങളെ സർക്കാരിന് എതിരെ ചിന്തിപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല.

കോൺഗ്രസ് നേതാക്കൾ പോകുന്നത് തെറ്റായ വഴിയിൽ. തിരുത്ത് അടിയന്തരമായി വേണം. ഹൈക്കമാന്റിനെ പോലും നേതാക്കൾ മാനിക്കുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ ഹൈക്കമാന്റിനെ അപമാനിച്ചു, അവഗണിച്ചു.

താൻ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല, ആഗ്രഹിക്കുന്നില്ല. താൻ ശ്രമിച്ചാൽ മറ്റ് ഗ്രൂപ്പുകൾ ഉണ്ടാകില്ല. ഗ്രൂപ്പുകൾ പാർട്ടി താല്പര്യം അല്ല ഇപ്പോൾ നോക്കുന്നത്. പാർട്ടിയിൽ വലിയ മാറ്റം വേണം എന്നും സുധീരൻ ആവശ്യപ്പെട്ടു

https://www.youtube.com/watch?v=Kds6d48pCQk