കരുവന്നൂര്‍ ബാങ്കില്‍ നടന്നത് 104 കോടി രൂപയുടെ തട്ടിപ്പെന്ന് മന്ത്രി വി എന്‍ വാസവന്‍; 38.75 കോടി തിരിച്ചുനല്‍കി

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കില്‍ നടന്നത് 104 കോടി രൂപയുടെ തട്ടിപ്പെന്ന് മന്ത്രി വി എന്‍ വാസവന്‍. 38.75 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നൽകി. ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയെന്നും മന്ത്രി പറഞ്ഞു. ജൂൺ 28 ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നൽകാൻ കഴിയാതിരുന്നത്. ഇത് സംബന്ധിച്ച് ജോയിന്‍റ് രജിസ്ട്രാറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കും.

ജീവനക്കാർ മോശമായി പെരുമാറി എന്ന പരാതിയിൽ സഹകരണ സംഘം അഡീഷണൽ രജിസ്ട്രാറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കരുവന്നൂര്‍ ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം മടക്കി നല്‍കുന്നതിനായി കേരളബാങ്കില്‍നിന്ന് അടിയന്തരമായി 25 കോടി ഓവര്‍ഡ്രാഫ്റ്റ് എടുക്കും.

0 കോടി റിസ്‌ക് ഫണ്ടായും ലഭ്യമാക്കും. സഹകരണമേഖലയെ തകര്‍ക്കാന്‍ ആസൂത്രിതമായ നടക്കുന്നതായും മന്ത്രി പറഞ്ഞു. ഓഡിറ്റ് ഡയറക്ടറേറ്റ് പുനഃസംഘടിപ്പിച്ചതായും സഹകരണമേഖലയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി സമഗ്രമായ നിയമഭേദഗതി വരുത്തുമെന്നും അതിന്റെ കരട് തയ്യാറായതായും അടുത്ത നിയമസഭാ സമ്മേളനത്തില്‍ അത് പാസാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.