വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്.

വനം വകുപ്പിലെ വനം വാച്ചർമാരാണ് പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ ചില വസ്തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുകളാണെന്ന് മനസ്സിലായത്. ബോംബ് സ്ക്വാഡ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.