അശാസ്ത്രീയ മാലിന്യ സംസ്‌കരണം പരിസ്ഥിതിക്ക് വെല്ലുവിളി- മന്ത്രി ആന്റണി രാജു- വി ഗ്രോ ഫോറസ്റ്റ് സെമിനാർ

തിരുവനന്തപുരം. വീ ഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എ ന്യൂ കണ്‍സേണ്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ സസ്‌റ്റെയ്‌നബിലിറ്റി എന്ന വിഷയത്തില്‍ സമ്മേളനം സംഘടിപ്പിച്ചു. മാഞ്ഞാലിക്കുളം ടെറസ് ഹോട്ടലില്‍ നടന്ന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഇലട്രോണിക് ഉത്പനങ്ങളുടെ നിര്‍മാതാക്കള്‍തന്നെ സംസ്‌കരണവും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അശാസ്ത്രീയ ഇലട്രോണിക് മാലിന്യ സംസ്‌കരണം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വീ ഗ്രോ ഫോറസ്റ്റ് എന്ന സംഘടന നല്‍കുന്ന സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.

വി ഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷന്‍ എന്നത് സ്ത്രീകളുടെ ഒരു നോണ്‍ പ്രോഫിറ്റ് സംഘടനയാണ്. നഗര വനവല്‍ക്കരണം, കാര്‍ബണ്‍ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള പൊതു ധാരണ, സുസ്ഥിര ഹരിത ബിസിനസുകള്‍, മനുഷ്യരും പ്രകൃതിയും തമ്മിലുള്ള വിടവ് നികത്തുക, നെറ്റ് സീറോ, കുറ്റബോധമില്ലാത്ത ഇവന്റുകള്‍ നടത്താന്‍ ഗ്രഹസൗഹൃദ പ്രവര്‍ത്തന മാതൃകകള്‍ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. വീ ഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷന്റെ പ്രധാന പരിപാടി തിരുവനന്തപുരത്തെ 2035-ഓടെ ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ തലസ്ഥാന നഗരമാക്കി മാറ്റുകയാണ്.

ബീച്ചുകള്‍ക്ക് ബ്ലൂ-ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനായി സൃഷ്ടിച്ച ക്ലീന്‍ ഷോര്‍ലൈന്‍ – ദി സീ ഓഫ് ചേഞ്ച് പോലുള്ള പ്രോഗ്രാമുകളുടെ ഒരു കുടക്കീഴില്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.കേരളത്തിന്റെ, ഗ്രീന്‍ വോയേജ് – പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, റോഡ് സുരക്ഷ, കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്നിവയും മറ്റും പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ള പ്രവര്‍ത്തനവും വി ഗ്രോ ഫോറസ്റ്റ് ലക്ഷ്യമിടുന്നു. ഇ വേസ്റ്റ് മനേജ്‌മെന്റ്, ഡേറ്റാ സെക്യൂരിറ്റി ആന്‍ഡ് സസ്റ്റെയ്‌നബിലിറ്റി എന്ന ആദ്യ സെഷനില്‍ സൈബര്‍ ക്രൈം വിദഗ്ധ ഡോ പട്ടത്തില്‍ ധന്യാ മേനോന്‍, റിക്കോളജി റീസൈക്ലീംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി ഡോ യുവേഷ് മാലിക് കോണ്‍ഫെഡറേഷന്‍ ഇന്ത്യന്‍ എന്റര്‍ പ്രൈസ് കോ ഫൗണ്ടറും ചെയര്‍മാനുമായ സുശീല്‍ കുമാര്‍ വളപ്പില്‍ പൂര്‍വസിദ്ധി ഫൗണ്ടേഷന് എംഡി പിആര്‍ സോമദേവ് എന്നിവര്‍ സംസാരിച്ചു.

എന്‍വയോണ്‍മെന്റല്‍ സസ്‌റ്റെയ്‌നബിലിറ്റി കണ്‍സേണ്‍ ആന്‍ഡ് റെമഡീസ് എന്ന വിഷയത്തില്‍ നടന്ന രണ്ടാം സെഷനില്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി ജമീല ശ്രീധരന്‍, എന്‍വയോണ്‍മെന്റ് പ്രോഗ്രാം മാനേജര്‍ ഡോ ജോണ്‍സണ്‍ സി മാത്യു, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയര്‍ എസ് പ്രേമലത എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡോ സി സ്വപ്‌ന, ഡോ ദീലീപ് എസ് ഹരി, സിഎന്‍ ഉണ്ണികൃഷ്ണന്‍, ഷംസി മുബാറക്, പാര്‍ഥന്‍ മോഹന്‍, ഡെന്നീസ് തോമസ്, സന്ദീപ് ജോര്‍ജ്, ഐഎ പീറ്റര്‍, മോഹന്‍ കുമാര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. വീ ഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷന്‍ ചെയര്‍വൂമണ്‍ ഡോ മീര, മാനേജീംഗ് ട്രസ്റ്റി അപര്‍ണ തുടങ്ങിയവര്‍ മോഡറേറ്റര്‍മാര്‍ ആയിരുന്നു.