വിജയമുറപ്പിച്ച് ട്രംപ്, ആശങ്കയോടെ ബൈഡന്‍; പോരാട്ടം കനക്കുന്നു

അമേരിക്കന്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിജയമുറപ്പിച്ച് ഡോണള്‍ഡ് ട്രംപ്. താന്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞ ട്രംപ് താന്‍ ആഷോഷത്തിനുള്ള തയ്യാറെടുപ്പുകളിലാണെന്നും ഫ്‌ളോറിഡ, ടെക്‌സസ്, ഒഹായോ എന്നിവിടങ്ങളില്‍ തനിക്ക് ലഭിച്ച വിജയം ശുഭസൂചനയാണെന്നും പ്രതികരിച്ചു. വലിയ ഭൂരിപക്ഷത്തോടെ താന്‍ വിജയിക്കുമെന്നതില്‍ സംശയമില്ലെന്ന് പറഞ്ഞ ട്രംപ് തന്നെ പിന്തുണച്ച അമേരിക്കന്‍ ജനത, ഫസ്റ്റ് ലേഡി, തന്റെ കുടുംബം എന്നിവര്‍ക്ക് നന്ദി പറഞ്ഞു.

അതേസമയം സര്‍വേ ഫലങ്ങള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലമായിരുന്നു. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അമേരിക്കയില്‍ പോരാട്ടം കനക്കുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആരംഭഘട്ടത്തിലെ ട്രെന്‍ഡ് ബൈഡന് അനുകൂലമായിരുന്നുവെങ്കിലും നിലവില്‍ അമേരിക്ക ചുവപ്പണിയുന്ന രംഗമാണ് കാണുന്നത്.

ഇലക്ട്രല്‍ വോട്ടില്‍ നിലവില്‍ 225 വോട്ടോടെ ബൈഡന്‍ തന്നെയാണ് മുന്നേറുന്നതെങ്കിലും അപ്രതീക്ഷിത മുന്നേറ്റമാണ് ട്രംപ് നടത്തുന്നത്. 213 ഇലക്ട്രല്‍ വോട്ടാണ് ട്രംപ് നേടിയിരിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നയാള്‍ ജയിക്കും എന്നിരിക്കേ ഇലക്ടറല്‍ വോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ ട്രംപ് പിടിക്കുന്നത് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 20 ഇലക്ടര്‍ വോട്ടുകള്‍ നേടി പെന്‍സില്‍വാനിയയിലും 16 ഇലക്ടറല്‍ വോട്ടുകള്‍ നേടി ജോര്‍ജിയയിലും ട്രംപ് തന്നെയാണ് വിജയിച്ചത്.

38 ഇലക്ടര്‍ വോട്ടുകളുള്ള ടെക്‌സാസില്‍ ട്രംപ് വിജയിച്ചു കഴിഞ്ഞു. 29 ഇലക്ടര്‍ വോട്ടുകളുള്ള ഫ്‌ളോറിഡ കൂടി വിജയിച്ചതോടെ ഇലക്ടറല്‍ വോട്ടുകളുടെ എണ്ണത്തില്‍ ട്രംപ് ഏറെ മുന്നിലെത്തുകയായിരുന്നു. 16 ഇലക്ടറല്‍ വോട്ടുകളുള്ള ജോര്‍ജിയയിലും 18 ഇലക്ടര്‍ വോട്ടുകളുള്ള ഒഹിയോയിലും ട്രംപ് വിജയിച്ചു.

അതേസമയം മിനിസോട്ടിയിലും ഹവാലിയിലും കാലിഫോര്‍ണിയിലും ബൈഡനാണ് വിജയം. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയില്‍ ബൈഡനാണ് മുന്നില്‍. മിനിസോട്ടയില്‍ ട്രംപിനെ പിന്‍തള്ളി ബൈഡനാണ് വിജയിച്ചു കയറിയത്. 10 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെ നിന്നും ബൈഡന് ലഭിച്ചത്. വാഷിങ്ടണ്‍, കാലിഫോര്‍ണി, ഒറേഗണ്‍ സംസ്ഥാനങ്ങളിലും വിജയം ബൈഡനൊപ്പമാമണ്. വിജയപ്രതീക്ഷയുണ്ടെന്നും അരിസോണയില്‍ വിജയം ഉറപ്പാണെന്നും ജോ ബൈഡന്‍ പ്രതികരിച്ചു. വിസ്‌കോണ്‍സിലും, മിഷിഗണിലും പെന്‍സില്‍വാനിയയിലുമുണ്ടായ ട്രെന്റില്‍ സന്തോഷമുണ്ടെന്നും ബൈഡന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.