പശ്ചിമ ബംഗാളിൽ 2 സ്ത്രീകളേ നഗ്നരാക്കി നടത്തുകയും മർദ്ദിക്കുകയും ചെയ്തു

മണിപ്പൂരിലെ ഭയാനകമായ വീഡിയോക്ക് പിന്നാലെ സമാനമായ ആക്രമണം പശ്ചിമ ബംഗാളിലും. മോഷണശ്രമം സംശയിച്ച് രണ്ടു യുവതികളെ മര്‍ദ്ദിക്കുകയും അര്‍ദ്ധനഗ്നരായി നടത്തുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്ത് വന്നു. വാടസ്പ്പിലും ഫേസ്ബുക്കിലും വീഡിയോകൾ പ്രചരിച്ചു. ഇതോടെയാണ്‌ പുറത്ത് സംഭവം അറിയുന്നത്

മോഷണം ആരോപിച്ചായിരുന്നു സ്ത്രീകളേ വിവസ്ത്രരാക്കിയതും പരേഡ് നടത്തി മർദ്ദിച്ചതും. എന്നാൽ സ്ത്രീകൾക്ക് മോഷണത്തിൽ പങ്കില്ലായിരുന്നു എന്നും സംശയച്ചാണ്‌ ഇങ്ങിനെ ചെയ്തത് എന്നും പറയുന്നു

സംഭവത്തേകുറിച്ച് പോലീസിൽ പരാതി നല്കുവാൻ പോലും ഇരകൾ തയ്യാറായില്ല. ഇരകൾക്കും ബന്ധുക്കൾക്കും ഭയം മൂലം സ്ഥലത്ത് നിന്നും പാലായനം ചെയ്തു എന്നാണറിയുന്നത്.ബംഗാളിലെ മാല്‍ഡയില്‍ നാലു ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. സമീപത്തെ കടകളില്‍ നിന്ന് യുവതികള്‍ മോഷണശ്രമം നടത്തിയതായും ഇതോടെ കടയുടമകളായ സ്ത്രീകള്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.ആക്രമണത്തിനിരയായ യുവതികളും വീട്ടുകാരും ഗ്രാമം ഉപേക്ഷിച്ച് ഓടി പോയി എന്നാണ്‌ പറയുന്നത്.