വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല കൂട്ട പ്രാർത്ഥന, സമരത്തിന് പിന്നിൽ തീവ്രവാദ ഗുഡാലോചന

വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല, കൂട്ട പ്രാർത്ഥനയാണ്. തീരദേശമേഖലയിലുള്ള വരെല്ലാം എത്തണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നു. സമരപന്തൽ പൊളിച്ചുനീക്കാനുള്ള ഹൈക്കോടതി ഉത്തരവ് പോലും നടപ്പാക്കാൻ സർക്കാർ തയ്യാറാവുന്നില്ല.ബാരിക്കേഡുകൾ കൊണ്ട് സമരപ്പന്തലിനു പോലീസ് സംരക്ഷണം കൊടുക്കുകയാണ്.

കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെയും ഇമാം കൗൺസിലിന്റെയും ഭാരവാഹികൾ സമര രംഗത്തുള്ള ചില പുരോഹിതരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇത് ഗൗരവമുള്ള കാര്യമാണ്.ഗുരുതരമായ സമാധാന പ്രശനമാണ് മല്ലൂരിൽ നടക്കുന്നത്. തീവ്ര വാദ ബന്ധമുള്ളവർ സമരക്കാരെ സന്ദർശിച്ച ശേഷമാണ് പോലീസ് സ്റ്റേഷൻ വരെ കത്തിക്കണമെന്നും പൊലീസുകാരെ ഷീറ്റുകൊള്ളാനുമൊക്കെ ആഹ്വാനം ചെയ്യുന്നത്. തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നിൽ തീവ്രവാദ ഗുഡാലോചന നടന്നിരിക്കുന്നു.ദുബൈയിലെ ഒരു ഷെയ്ക്ക് സമരക്കാർക്ക് വൻതുക കൈമാറിയതിന്റെ വീഡിയോ വരെ പുറത്ത് വന്നിരിക്കുകയാണ്.

അന്താരാഷ്ട്ര തുറമുഖ ലോബിയുടെ ഇടനിലക്കാരായ ചില പുരോഹിതനാണ് മുന്നോട്ടു വെച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ടു പോകുന്നത്. സമര പന്തലിൽ മരിക്കാൻ വരെ തയ്യാറാണെന്ന പ്രഖ്യാപനങ്ങളാണ് ഇപ്പോൾ ഉണ്ടാവുന്നത്. ഒരു വിഭാഗം തീരദേശ മക്കളെ ഇളക്കി വിടുകയാണ്. തുറമുഖത്തിനെതിരെ നടക്കുന്ന സമരം അതിരുവിടുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളുമായുള്ള വീഡിയോ സ്റ്റോറി കാണുക.