ഇന്ത്യ സര്‍ക്കാറിന്റെ രണ്ടാമത്തെ നോട്ടീസ്​ ഫലം കണ്ടു.

ഇന്ത്യ സര്‍ക്കാറിന്റെ രണ്ടാമത്തെ നോട്ടീസ്​ ഫലം കണ്ടു.കർശന തീരുമാനവുമായി വാട്സ്ആപ്.

ഇന്ത്യന്‍ സര്‍ക്കാറിന്റെ രണ്ടാമത്തെ നോട്ടീസ്​ ഫലം കണ്ടു:
കർശന തീരുമാനവുമായി വാട്സ്ആപ്. വാട്​സ്​ ആപിൽ ഒരു മെസേജ്​ തന്നെ ഫോര്‍വേഡ്​ ചെയ്യുന്നവർക്ക് കർശന നിയന്ത്രണം വരുന്നു. ടെക്​സ്​റ്റ്​, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്​.

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാനാണ് കൂടുതല്‍ കര്‍ശന നടപടികൾ വാട്സപ് എടുത്തത്. വ്യാജവാര്‍ത്തകള്‍ തടയണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര സര്‍ക്കാര്‍ രണ്ടു നോട്ടീസുകളാണ് കമ്പനിക്കെതിരെ അയച്ചത്. ഇതിനു പിന്നാലെയാണ്​ ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്​സ്​ ആപ്​ നിര്‍ബന്ധിതമായത്​.
വാട്​സ്​ ആപിലുടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ക്ക്​ കാരണമായതിനെ തുടര്‍ന്നാണ്​ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍​ നിര്‍ദേശിച്ചത്​​.വാട്​സ്​ ആപില്‍ ഇനി വരുന്ന മെസേജുകള്‍ ഒരു ഉപയോക്​താവിന്​ അഞ്ച്​ പേര്‍ക്ക്​ മാത്രമേ ഫോര്‍വേഡ്​ ​ചെയ്യാനാകു. ഇൗ സംവിധാനം ആപിനൊപ്പം കൂട്ടിചേര്‍ക്കാനുള്ള നീക്കങ്ങളാണ്​ ഇപ്പോള്‍ നടക്കുന്നത്​.