‘അമ്മയെന്ന സ്നേഹ സമുദ്രമായ മകൾ പെറ്റമ്മയെ യാത്രായാക്കുമ്പോൾ, ഈ യാത്രാമൊഴി പുണ്യ ദായകം’

‘അശരണരായ ഒരുപാട് മക്കൾക്ക് സ്നേഹവും വാത്സല്യവും പകരുന്ന മകളെ ഈ ജഗത്തിൽ ജന്മമേകിയ ദമയന്തി അമ്മ എന്ന പുണ്ണ്യത്തെ ജനിസ്മൃതികൾക്കപ്പുറത്തെ ആ നിത്യ സത്യമായ ലോകത്തിലേക്ക് യാത്രയാക്കുന്ന അമൃതാനന്ദമയി അമ്മ, ഈ യാത്രാമൊഴി പുണ്യ ദായകം’ എന്ന് അഞ്ചു പാർവതി ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നു.

സത്യമാണത്, കടലോരത്ത് തിരമാലകളോട് കഥപറയുമ്പോൾ മുതൽ താങ്ങും തണലുമായി സ്നേഹം പകരാൻ തുണയായിരുന്ന അമ്മക്ക്, ജനലക്ഷങ്ങൾക്ക് ആശ്രയവും സാന്ത്വനവുമാകാൻ കഴിഞ്ഞ മാതാ അമൃതാനന്ദമയിദേവി യാത്ര മൊഴി ചൊല്ലി. അമ്മയെന്ന സത്യത്തിൽ നിന്നും അമ്മയെന്ന സത്വം പകർന്നെടുത്ത് അമൃതാനന്ദമയി ദേവി ജനഹൃദങ്ങളിൽ അമ്മായായി മാറിയത് ജന്മമേകിയ ദമയന്തിഅമ്മയുടെ ഹൃദയ സ്പർശങ്ങളിൽ നിന്നായിരുന്നു.

ലോകത്തിനു ഒരമ്മയുടെ സ്നേഹം എന്തെന്ന് അമൃതാനന്ദമയി ദേവി പറഞ്ഞും പകർന്നും കൊടുക്കുമ്പോൾ ആ സ്നേഹ വാത്സല്യത്തിന് മുന്നിൽ ശിരസ് കുമ്പിടാത്ത ഒരു വിശ്വാസിയും ബാക്കിയാവുന്നില്ലെന്ന സത്യത്തിനു മുന്നിൽ, മാതൃ സ്നേഹത്തിന്റെ വിജയകൊടുമുടികൾ മകൾ കീഴടക്കുന്നത് കണ്ടുകൊണ്ടായിരുന്നു ദമയന്തി അമ്മയുടെ യാത്ര.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിൽ വെച്ചായിരുന്നു മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ (97)അന്തരിക്കുന്നത്. പരേതനായ കരുനാഗപ്പള്ളി ഇമണ്ണല്‍ വി സുഗുണനന്ദന്റെ ഭാര്യയാണ്. കസ്തുരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍ എന്നിവരാണ് മറ്റു മക്കള്‍.