ജമ്മു കശ്മീരിന് എപ്പോള്‍ സംസ്ഥാന പദവി മടക്കി നല്‍കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. എപ്പോള്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി മടക്കി നല്‍കുമെന്ന് സുപ്രീംകോടതി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്. ഇതിനുള്ള സമയപരിധി വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം ജമ്മു കാശ്മീര്‍ ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപികരിച്ചത് താല്‍കാലികമാണെന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് കോടതിയുടെ പ്രതികരണം. എന്നാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കു. ജനാധിപത്യം പുനസ്ഥാപിക്കേണ്ടത് പ്രധാനമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ഓഗസ്റ്റ് 31ന് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 31ന് ജമ്മു കശ്മീര്‍, ലഡാക്ക് എന്നി പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചു. ലഡാക്കിനെ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലാക്കി. ജമ്മു കശ്മീരിന്റെ അധികാര പരിധി ലഫ്. ഗവര്‍ണര്‍ക്ക് നല്‍കി.