കോഹിനൂര്‍ വജ്രവും, കിരീടവും ഇനി ആര്‍ക്ക്

ലിസബത്ത് രാജ്ഞി 96-ാം വയസ്സില്‍ വിടപറയുമ്പോള്‍ തന്റെ 70 വര്‍ഷം നീണ്ട് നിന്ന ഒരു വലിയ ഭരണ കാലഘട്ടത്തിനുകൂടെ തിരശ്ശീല വീഴുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷം മൂത്തമകന്‍ ചാള്‍സ് രാജാവാകും. ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന നിരവധി ശേഷിപ്പുകള്‍ ബാക്കിവെച്ചാണ് എലിസബത്ത് ഈ ലോകത്ത് നിന്നും വിടവാങ്ങിയത്.

അതേസമയം ലോകം കാത്തിരിക്കുന്നത് ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ട് പോയ കോഹിനൂര്‍ വജ്രങ്ങള്‍ പതിച്ച എലിസബത്ത് രാജ്ഞിയുടെ കീരടത്തിന്റെ അവകാശി ആരായിരിക്കുമെന്നാണ്. മുമ്പ് ആര്‍ക്കാണ് കിരീടം ലഭിക്കുക എന്ന് എലിസബത്ത് രാജി പറഞ്ഞിരുന്നു. തന്റെ മരണത്തിന് ശേഷം ചാള്‍സ് രാജകുമാരന്‍ രാജാവാകുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ രാജ്ഞിയാകും. അപ്പോള്‍ കാമിലയ്്ക്കാണ് പ്രശസ്തമായ കോഹിനൂര്‍ കിരീടം ലഭിക്കുക.

ചരിത്രത്തില്‍ വലിയ പ്രധാന്യമാണ് കോഹിനൂറിന് ഉള്ളത്. 105.6 കാരറ്റ് വരുന്ന ഒരു വജ്രമാണ് കോഹിനൂര്‍. ഇന്ത്യയില്‍ കണ്ടെത്തിയ കോഹിനൂര്‍ നിരവധി ആളുകളുടെ കൈമറിഞ്ഞാണ് ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ പക്കല്‍ എത്തുന്നത്. 14-ാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ ഈ വജ്രം കണ്ടെത്തുന്നത്. 1849 ല്‍ ബ്രിട്ടീഷുകാര്‍ പഞ്ചാബ് പിടിച്ചെടുത്തതോടെ കോഹിനൂര്‍ വിക്ടോറിയ രാജ്ഞിയുടെ കൈവശമെത്തി. അന്ന് മുതല്‍ ഇത് ബ്രിട്ടീഷ് ക്രൗണ്‍ ജൂവല്ലുകളുടെ ഭാഗമാണ്.

ചരിത്രം ഇങ്ങനെയാണെങ്കിലും ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ ഈ വജ്രത്തിനായി അവകാശ വാദം ഉന്നയിക്കുന്നുണ്ട്. ജോര്‍ജ്ജ് ആറാമന്‍ രാജവിന്റെ കിരീടധാരണ ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വേണ്ടി ഉണ്ടാക്കിയ പ്ലാറ്റിനം കിരീടത്തിലാണ് കോഹിനൂര്‍ വജ്രം സ്ഥാപിച്ചിരിക്കുന്നത്. ഈ കിരീടം കണ്ടന്‍ ടവറില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അടുത്ത രാജാവ് ചാള്‍സ് ആകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ കാമിലയ്ക്ക് കോണ്‍സോര്‍ട്ട് എന്ന പദവി ലഭിക്കും. അങ്ങനെ വന്നാല്‍ കിരീടം കാമിലയ്ക്ക് ലഭിക്കുക എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.