ഞാൻ എന്തുകൊണ്ട് BJP ക്ക് അനുകൂലമാകുന്നു?കോൺഗ്രസ്സ് പാർട്ടി കൂടുതലായി മുസ്ലീം മതത്തെ ആലിംഗനം ചെയ്യുകയാണ്

കോൺഗ്രസിനായി ഇത്രയും കാലം എഴുതിയ താൻ എന്തുകൊണ്ട് ബിജെപി അനുകൂലിയായി എന്ന് വെളിപ്പെടുത്തുകയാണ്‌ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ആയ കെ.പി സുകുമാരൻ. പ്രധാനമായി ചൂണ്ടിക്കാട്ടുന്നത് ഇറ്റാലിയൻ വംശജയായ സോണിയ പാർട്ടിയായി ഇന്ത്യയുടെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായിരുന്ന ദേശീയ പ്രസ്ഥാനം മാറി പോയി എന്നതാണ്‌. കോൺഗ്രസ്സിന് ഒരു നേതാവ് ഇറ്റലിയിൽ നിന്ന് വരേണ്ടിവന്ന ഗതികേട്.അതോടൊപ്പം തന്നെ കോൺഗ്രസ് അനുദിനം മുസ്ളീം മതത്തോടെ കൂടുതൽ പ്രീണനം നടത്തുന്നു.ഏറ്റവും പ്രാകൃതമായ ഒരു ആശയ അടിത്തറയുള്ള സംഘടനാരൂപം ആണ് മുസ്ലീം മതം.

അത് അന്നത്തെ ആറാം നൂറ്റാണ്ടിലെ അപരിഷ്കൃത ജനങ്ങൾക്ക് സ്വീകാര്യമായിരുന്നിരിക്കാം. എന്നാൽ ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ മുസ്ലീം മതം അതിന്റെ പ്രാകൃതത്വം കൊണ്ട് മനുഷ്യരാശിയ്ക്ക് തന്നെ ആപത്താണ്.ചിന്തിക്കുന്ന മുസ്ലീങ്ങൾ ആ മതം ഉപേക്ഷിക്കുകയാണ്. പക്ഷെ കോൺഗ്രസ്സ് പാർട്ടി കൂടുതൽ കൂടുതലായി മുസ്ലീം മതത്തെ ആലിംഗനം ചെയ്യുകയാണ്.ഇതെല്ലാം ജനാധിപത്യ ചിന്തയുടേയും ദേശീയതയുടെ സുരക്ഷിതത്വത്തിനും കൂടുതൽ ബിജെപിയുമായി അടുക്കേണ്ടി വന്നു എന്നാണ്‌ കെ.പി സുകുമാരൻ പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

വളരെക്കാലം കോൺഗ്രസ്സിന് വേണ്ടി സോഷ്യൽ മീഡിയയിൽ എഴുതിയ ആളാണ് ഞാൻ. മനസ്സിൽ ഇപ്പോഴും കോൺഗ്രസ്സിന്റെ ആശയങ്ങളാണ് ഉള്ളത് താനും. പക്ഷെ ഇപ്പോഴത്തെ സോണിയ കുടുംബ കോൺഗ്രസ്സിൽ താല്പര്യമില്ല. അത് ജനാധിപത്യമല്ല. ജനാധിപത്യം രാജ്യത്തിനു സംഭാവന ചെയ്തത് കോൺഗ്രസ്സാണ്. ഞാൻ ജനാധിപത്യം പഠിച്ചതും കോൺഗ്രസ്സിൽ നിന്നാണ്. എനിക്ക് ജനാധിപത്യം എന്ന ഉദാത്തമായ ആവശ്യം ഉപേക്ഷിക്കാൻ കഴിയില്ല.

കുടുംബം മുതൽ രാഷ്ട്രീയ പാർട്ടികൾ വരെയുള്ള ഏത് സംഘടനാരൂപത്തിലും ജനാധിപത്യം ഒരു പ്രവർത്തന ശൈലിയാകണമെന്ന് ഞാൻ കരുതുന്നു. ഏറ്റവും നീതിയുക്തമായ സംഘാടന ശൈലിയാണ് ജനാധിപത്യം. ജനാധിപത്യത്തിൽ ഓരോ അംഗത്തിനും തുല്യ അവസരം കിട്ടുന്നു. ഭുമിയിൽ ജനിക്കുന്ന ഏത് വ്യക്തിയും സമന്മാരാണ് എന്നതിൽ നിന്നാണ് ജനാധിപത്യം എന്ന മഹത്തായ ആശയം ജനിക്കുന്നത്. അത് പോലെ രാജ്യം ജനങ്ങളുടേതുമാണ്.
പക്ഷെ കോൺഗ്രസ്സുകാർ ജനാധിപത്യം ഉപേക്ഷിച്ചു. പാർട്ടി സോണിയ കുടുംബത്തിനു മാത്രം എന്നവർ തീരുമാനിച്ചു. സോണിയ കുടുംബത്തിൽ നിന്നല്ലാതെ ഒരാളും പാർട്ടിയുടെ ഉന്നത സ്ഥാനത്ത് വരാൻ പാടില്ല എന്ന് ശഠിക്കുന്നു. കോൺഗ്രസ്സിന് ഒരു നേതാവ് ഇറ്റലിയിൽ നിന്ന് വരേണ്ടിവന്ന ഗതികേട് എനിക്ക് അന്നേ ദഹിച്ചിരുന്നില്ല. പക്ഷെ കോൺഗ്രസ്സിന്റെ സഹയാത്രികനായി തുടർന്നു. പാർട്ടി ജനാധിപത്യം ഉപേക്ഷിച്ചതോടൊപ്പം കണ്ണും പൂട്ടിയുള്ള മുസ്ലീം മതപ്രീണനം എന്നെ കോൺഗ്രസ്സിൽ നിന്ന് തീർത്തും അകറ്റി.
ഏറ്റവും പ്രാകൃതമായ ഒരു ആശയ അടിത്തറയുള്ള സംഘടനാരൂപം ആണ് മുസ്ലീം മതം. അത് അന്നത്തെ ആറാം നൂറ്റാണ്ടിലെ അപരിഷ്കൃത ജനങ്ങൾക്ക് സ്വീകാര്യമായിരുന്നിരിക്കാം. എന്നാൽ ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ മുസ്ലീം മതം അതിന്റെ പ്രാകൃതത്വം കൊണ്ട് മനുഷ്യരാശിയ്ക്ക് തന്നെ ആപത്താണ്. ഏത് സംഘടനയും കാാലാനുസൃതമായി നവീകരിക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കിൽ മുസ്ലീം മതം പോലെ ആയിപ്പോകും. അതുകൊണ്ട് ചിന്തിക്കുന്ന മുസ്ലീങ്ങൾ ആ മതം ഉപേക്ഷിക്കുകയാണ്. പക്ഷെ കോൺഗ്രസ്സ് പാർട്ടി കൂടുതൽ കൂടുതലായി മുസ്ലീം മതത്തെ ആലിംഗനം ചെയ്യുകയാണ്. ശരിയായ മതേതരത്വം എന്നത് ഏതെങ്കിലും മതത്തെ പുൽകലല്ല. മതങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ് മതേതരവാദികൾ ചെയ്യേണ്ടത്. രാഷ്ട്രീയവും മതവും രണ്ട് സംഘടനാരൂപങ്ങളാണ്. രണ്ടും കൂടിക്കലരരുത്. ഇത്തരം ഒരു കാഴ്ചപ്പാടും ഇന്നത്തെ കോൺഗ്രസ്സുകാർക്കില്ല.
കോൺഗ്രസ്സുകാരുടെ അന്ധമായ RSS വിരോധവും , ഇസ്ലാം മതതീവ്രവാദവും ആർ.എസ്.എസ്. പ്രത്യയശാസ്ത്രവും ഒരേ പോലെയാണെന്ന് സമീകരിച്ച് മുസ്ലീം മതത്തെ വെള്ള പൂശി വെളുപ്പിക്കുന്നത് കൊണ്ടും കോൺഗ്രസ്സ് പാർട്ടിയോട് എനിക്ക് ഇപ്പോൾ അവജ്ഞയാണ് തോന്നുന്നത്.
ആർ.എസ്.എസ്സും ബി.ജെ.പി.യും രണ്ട് സംഘാടന രൂപങ്ങളാണ്. ഒന്ന് സാംസ്ക്കാരികവും മറ്റേത് രാഷ്ട്രീയവും. രണ്ടും പരസ്പരം പിന്താങ്ങുന്നു എന്നത് ശരിയാണ്. പക്ഷെ ആ രണ്ട് സംഘടനകളും രാജ്യത്തിനോ ജനങ്ങൾക്കോ ഒരു ദോഷവും ചെയ്യുന്നതായി കാണുന്നില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമം അല്ലാതെ മറ്റൊരു ഗൂഢമോ ജനദ്രോഹപരമോ ജനാധിപത്യ വിരുദ്ധമോ ആയ ഒരു പ്രവൃത്തിയും നിലപാടും ആർ.എസ്.എസ്സിലും ബി.ജെ.പി.യിലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. അതിവൈകാരികമായ ദേശീയ ബോധമാണ് അവരെ നയിക്കുന്നത് എങ്കിലും ആ ദേശീയതയിൽ സർവ്വ പൗരന്മാരും ഉൾക്കൊള്ളുന്നുണ്ട്. ആർക്കും എതിരായിട്ടല്ല ബി.ജെ.പി.യും ആർ.എസ്.എസ്സും പ്രവർത്തിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു.
ബി.ജെ.പി. എന്ന രാഷ്ട്രീയ പാർട്ടിയിൽ ജനാധിപത്യം പ്രവർത്തിക്കുന്നു എന്നതും അത് ഏതെങ്കിലും ഒരു കുടുംബത്തിന്റെ സ്വത്ത് ആയിപ്പോകില്ല എന്നതും ആ പാർട്ടിയെ കുറിച്ച് എന്നിൽ വളരെ മതിപ്പ് ഉണ്ടാക്കുന്നുണ്ട്. ആർ.എസ്.എസ്സിന്റെ സംഘടനാകാര്യം എനിക്കറിയില്ല. അത് വിവിധ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നത് കൊണ്ട് പാർട്ടികളിലെ പോലുള്ള സംഘടനാതെരഞ്ഞെടുപ്പും മറ്റും നമ്മൾ ചികഞ്ഞു നോക്കേണ്ട കാര്യം ഇല്ല. അതിന്റെ പ്രവർത്തനങ്ങളാണ് പരിശോധിക്കേണ്ടത്. അങ്ങനെ പരിശോധിക്കുമ്പോൾ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന സ്വയം സേവകരുടെ ഒരു കൂട്ടായ്മയാണ് ആർ.എസ്.എസ്. എന്ന് കാണാൻ കഴിയും. ഇന്ത്യയിൽ പകരം വയ്ക്കാനില്ലാത്ത ഒരു കൂട്ടായ്മയാണ് ആർ.എസ്.എസ്. എന്നത് നിസ്തർക്കമായ സംഗതിയാണ്. എതിർക്കുന്നവർക്കൊന്നും അത്തരത്തിൽ ഒരു സേവന സംഘടന ഇല്ല എന്നതും ഞാൻ കണക്കിലെടുക്കുന്നുണ്ട്.
ആയതിനാൽ ലോകത്തിൽ വെച്ച് ഒരേയൊരു മത ഇതര ജനസമൂഹം ആയ ഹിന്ദുസംസ്ക്കാരത്തിൽ ജനിച്ച് അതിന്റെ ഭാഗമായതിന്റെ സ്വാതന്ത്ര്യം അനുഭവിച്ച് ജീവിയ്ക്കുന്ന വ്യക്തിയെന്ന നിലയിൽ ഞാൻ ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ബി.ജെ.പി.യെ അനുകൂലിക്കുകയാണ്. ചിന്തിക്കുന്ന ഏതൊരു ഹിന്ദുവും അങ്ങനെ ചെയ്യും എന്നാണ് ഞാൻ വിചാരിക്കുന്നത്. പക്ഷെ ചിന്തിക്കണം.