ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി, പെൺമക്കൾ പരിക്കുകളോടെ ആശുപത്രിയിൽ

കൊച്ചി : ഭാര്യയയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്. ഇവരുടെ രണ്ടു പെൺമക്കൾക്കും വെട്ടേറ്റു. എറണാകുളം പിറവത്താണ് സംഭവം. ഇവരെ കളമശ്ശേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചു. പത്തനംതിട്ട എസ്പി വി അജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. രണ്ട് ഡിവൈഎസ്പി മാർക്കാൻ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മൈലപ്രയിൽ വയോധികനായ വ്യാപാരിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. മൈലപ്ര സ്വദേശി പുതുവേലിൽ വീട്ടിൽ ജോർജ് ഉണ്ണുണ്ണിയാണ് കൊല്ലപ്പെട്ടത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ജോർജിന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാല നഷ്ടമായിട്ടുണ്ട്.

കടയിലെ സിസിടിവി ക്യാമറ തകർത്തിട്ടുണ്ട്. സിസിടിവിയുടെ ഹാർഡ് ഡിസ്‌ക്കും നഷ്ടപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പോലീസ് അറിയിച്ചു.കട പൊലീസ് സീല്‍ ചെയ്തു. മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് ജോര്‍ജ്. എല്ലാ ദിവസവും ആറ് മണിക്ക് ജോര്‍ജ് കടയടച്ചുപോകാറാണ് പതിവ്.

കൊച്ചുമകനാണ് ആദ്യം മൃതദേഹം കണ്ടത്. വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌ മോർട്ടം നടത്തും.