കോട്ടയത്ത് ഭാര്യമാരേ മാറി എടുത്ത് കിടക്ക പങ്കിടുന്നു

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിൽ. മൂന്ന് ജില്ലകളിൽ നിന്നായി ഏഴ് പേരാണ് പിടിയിലായത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുവഴിയാണ് സംഘത്തിന്റെ പ്രവർത്തനം. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവരുടെ സംഘത്തിലുള്ളത്. ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങുന്നത്.

ഭാര്യമാരെ പരസ്പരം മാറ്റുന്നത് അമേരിക്കയിലും മറ്റും ഒരു പരിപാടി തന്നെയാണ്‌. ഇതിന്റെ പേരിൽ ടി വി ഷോ പോലും ഉണ്ട്. ഇത് പാശ്ചാത്യ നാടുകളിൽ കുറ്റകരമല്ല.വ്യത്യസ്തമായ ജീവിതശൈലിയിലുള്ള ഭാര്യമാരെ മനഃപൂർവം മാറ്റും. വഴക്കാളിയായ ഭാര്യമാരെ വഴക്കാളികളായ ആൺ സുഹൃത്തുക്കൾക്ക് മാറും. സസ്യാഹാരം മാത്രം പാചകം ചെയ്യുന്ന ഭാര്യ, സസ്യാഹാരം കഴിക്കാത്ത ആൺ സുഹൃത്തിനൊപ്പം പോകും.രണ്ട് കുടുംബങ്ങളും കണ്ടെത്തുന്ന സാംസ്കാരികവും സാമൂഹികവുമായ വ്യത്യാസങ്ങൾ രേഖപ്പെടുത്താനും പഠിക്കാനും ആണിതെന്നാണ്‌ പറയുന്നത്. രാജ കുടുംബാംഗങ്ങൾ മുതൽ സെലിബ്രേറ്റികൾ വരെ ഇതിനിറങ്ങി തിരിക്കുന്നു.

ബ്രിട്ടനിലും മറ്റും പബ്ബുകൾ കേന്ദ്രീകരിച്ച് ഭാര്യമാരെ മാറ്റുന്നു. ഇവിടെ എല്ലാം ഭാര്യമാരേ മാറ്റുന്നു എന്നതിലുപരി ഭർത്താക്കന്മാരേയും ഭാര്യമാർ മാറ്റി എടുക്കുകയാണ്‌ എന്നും പറയേണ്ടിവരും. ഭാര്യമാർ ഇഷ്ടമുള്ള ആൺ സുഹൃത്തിനൊപ്പം പോകുമ്പോൾ ഭാര്യ പോയ ഭർത്താക്കന്മാരും ഇഷ്ടമുള്ള മറ്റുള്ളവന്റെ ഭാര്യയേ സെലക്ട് ചെയ്ത് കുറച്ച് ദിവസമോ ഒരു രാത്രിയോ കഴിയുന്നു. ചില ക്ളബുകളിലും ബാറുകളിലും കാറിന്റെ താക്കോൽ കിലുക്കി കുത്തി ജോഡികളേ സെലക്ട് ചെയ്യുന്ന രീതിയും ഉണ്ട്. ഇപ്പോൾ ഈ പരിപാടി കേരളത്തിൽ എത്തിയതോടെ ഇനി ഇതും ഇവിടെ കുടുംബങ്ങളേ തകർക്കാനും ലൈംഗീക അരാജകത്യത്തിനും കാരണമാകും

ടെലഗ്രാം, മെസഞ്ചർ ഗ്രൂപ്പുകളിലായി ഏകദേശം അയ്യായിരത്തോളം പേരുണ്ട്. കപ്പിൾ മീറ്റ് അപ്പ് കേരള എന്നാണ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പ് വഴി ദമ്പതികൾ പരസ്പരം പരിചയപ്പെടുകയും പിന്നീട് നേരിട്ട് കാണുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവർത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു.

കോട്ടയം ജില്ലയിലെ കുറുകച്ചാലിൽ നിന്നുമാണ് സംഘത്തിലുൾപ്പെട്ടെവരെ പോലീസ് പിടികൂടുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തുടർന്നാണ് സോഷ്യൽ മീഡിയ ഗ്രൂപ്പ് വഴിയാണ് സംഘം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തുന്നത്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നത്. പിന്നിൽ വൻ സംഘമാണുള്ളതെന്നും കൂടുതൽ പേരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 25 ഓളം പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പോലീസിന്റെ നീക്കം.