മലപ്പുറത്ത് ഫുട്‌ബോള്‍ മൈതാനത്ത് കാട്ടാന ഇറങ്ങി

മലപ്പുറം. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന മൈതാനത്ത് കാട്ടാന ഇറങ്ങി. മലപ്പുറം നിലമ്പൂര്‍ എടക്കര ചമ്പംകൊല്ലിയിലാണ് കാട്ടാന ഇറങ്ങിയത്. കുട്ടികല്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന മൈതാനത്താണ് ആന എത്തിയത്. ആനയെ കണ്ടതോടെ കുട്ടികള്‍ പരഭ്രാന്തരായി ഓടി.

തുടര്‍ന്ന് ആന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കുറച്ച് സമയം നിന്നു. കന്നുകാലികളെ മേയ്ക്കാന്‍ എത്തിയവരും ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. ആന ഇറങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു.