ലോട്ടറി ടിക്കറ്റ് വേസ്റ്റിലിട്ടു,, ടിക്കറ്റ് തപ്പിയെടുത്ത് നോക്കിയപ്പോൾ ഒന്നാം സമ്മാനം

സമ്മാനമില്ലെന്ന് കരുതി വേസ്റ്റിലേക്ക് വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജിനു മുന്നിൽ മുറുക്കാൻ കട നടത്തുന്ന ചന്ദ്രബാബു. തിങ്കളാഴ്ച നറുക്കെടുത്ത വി‍ൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് സ്വന്തമായത്. സമ്മാനമില്ലെന്ന് കരുതി ചന്ദ്ര ബാബു ടിക്കറ്റ് കളയകയയായിരുന്നു. എന്നാൽ, സുഹൃത്ത് തങ്കച്ചന് തോന്നിയ സംശയമാണ് ആ ഭാ​ഗ്യം ചന്ദ്ര ബാബുവിനെ വീണ്ടും തേടിയെത്തിയത്.

ചന്ദ്ര ബാബു തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരനിൽ നിന്നുമാണ് ടിക്കറ്റ് എടുത്തത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഫലം നോക്കിയത്. എന്നാൽ ചെറിയ തുകകൾ മാത്രം നോക്കിയ ചന്ദ്രബാബു നിരാശയോടെ ടിക്കറ്റ് ചവറ്റുക്കുട്ടയിൽ എറിയുകയായിരുന്നു. സുഹൃത്ത് തങ്കച്ചനെത്തി തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പർ ആണെന്നു പറഞ്ഞപ്പോഴാണു ചന്ദ്രബാബു ടിക്കറ്റ് വീണ്ടും തപ്പിയെടുത്തത്. പിന്നാലെയാണ് നമ്പർ ഒത്തുനോക്കി തനിക്കാണ് ഒന്നാം സമ്മാനമെന്ന് ചന്ദ്രബാബു മനസ്സിലാക്കിയത്.

കിടപ്പാടം പോലും സ്വന്തമായി ഇല്ലാത്ത ചന്ദ്രബാബുവിന്, 5 സെന്റ് സ്ഥലവും ഒരു വീടും സ്വന്തമാക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ 40 വർഷത്തിലേറെയായി മെഡിക്കൽ കോളേജ് പരിസരത്ത് വിവിധ ജോലികൾ ചെയ്തുവരികയാണ് ചന്ദ്രബാബു. ഇവിടെയൊരു ലോഡ്ജിലാണ് ചന്ദ്രബാബു താമസിക്കുന്നത്.