ഓഹരി വിപണിയിൽ നിക്ഷേപിച്ച് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയുത്ത സംഭവം, യുവതി അറസ്റ്റിൽ

ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് മാസംതോറും വലിയ തോതിൽ പലിശ നൽകാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം. യുവതി അറസ്റ്റിൽ. കുറ്റൂർ ചീറോത്തു മിഷ (39)യാണു വിയ്യൂർ പൊലീസിന്റെ പിടിയിലായത്. ആഡംബര വില്ലകളും ഫ്‌ലാറ്റുകളും വാടകയ്‌ക്ക് എടുത്ത് കുടുംബമായി താമസിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.

സമാന രീതിയിൽ ഇവർ പലരിൽ നിന്നു വൻതുകകൾ തട്ടിയെടുത്തതായും ഒന്നിലേറെ പോലീസ് സ്റ്റേഷനുകളിൽ കേസുകളുള്ളതായും കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്തു. ഓഹരി വിപണിയിൽ നിക്ഷേപം നടത്തി വലിയ ലാഭമുണ്ടാക്കിയതായി ഇവർ നിക്ഷേപകരെ വിശ്വസിപ്പിച്ചു.

ചെറിയ തുകകൾ നിക്ഷേപിക്കുന്നവർക്കു പലിശ എന്ന നിലയിൽ തുടക്കത്തിൽ മികച്ച തുകകൾ തിരിച്ചുനൽകി വിശ്വാസമാർജിക്കം. ഇരകൾ വലയിലായെന്ന് മനസിലാകുന്നതോടെ വലിയ തുകകൾ നിക്ഷേപിക്കാൻ ഇവരെ നിർബന്ധിക്കും. ഇങ്ങനെ പണം നൽകുന്നവർക്കു പലിശയോ മുതലോ നൽകാതെ ചതിക്കുകയാണു പതിവ്. വിയ്യൂർ എസ്എച്ച്ഒ കെ.സി. ബൈജു, എഎസ്‌ഐ ജോമോൻ, സിപിഒമാരായ അനിൽ കുമാർ, രേഷ്മ രവി എന്നവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.