വീട്ടിലെത്താൻ അമ്മയെ മരിപ്പിച്ച മകള്‍, കള്ളക്കഥയുണ്ടാക്കിയ യുവതിക്ക് എട്ടിന്റെ പണി

ലോക്ക് ഡൗൺ തുടങ്ങി ഒരു മാസം കഴിഞ്ഞതിനാൽ തന്നെ പലരും ബുദ്ധിമുട്ടിലാണ്.. നിങ്ങൾ ആയിരിക്കുന്ന സ്ഥലത്ത് തന്നെ നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ ഉപദേശം പലരും അം​ഗീകരിച്ചു. എന്നാൽ ചിലർ പല തന്ത്രങ്ങളിലൂടെ സ്വന്തം സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ പൊള്ളാച്ചിയില്‍ നിന്ന് വീട്ടിലെത്താൻ വടക്കഞ്ചേരികാരിയായ യുവതി സ്വീകരിച്ച മാര്‍ഗ്ഗം അല്പം വ്യത്യസ്തമായിരുന്നു. സ്വന്തം ‘അമ്മ മരിച്ചതായി കള്ളക്കഥയുണ്ടാക്കുകയായിരുന്നു യുവതി ചെയ്തത്. പക്ഷേ, ക്ലൈമാക്‌സില്‍ കാര്യങ്ങള്‍ കയ്യില്‍ നിന്നും പോയതോടെ ഇപ്പോള്‍ അമ്മയും മകളും ആശുപത്രിയിലാണ്. വീടട്ടിലെത്താന്‍ അമ്മ മരിച്ചെന്ന് കള്ളംപറഞ്ഞ് ബൈക്കിലാണ് യുവതി അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തിയത്.

ഗോവിന്ദാപുരം അതിര്‍ത്തിയിലെത്തിയ ഇവര്‍ തന്റെ അമ്മ മരിച്ചെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അതിര്‍ത്തിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വടക്കഞ്ചേരിയിലെ ആരോഗ്യപ്രവര്‍ത്തകരോട് സംഭവം സത്യമാണോ എന്നന്വേഷിക്കാന്‍ ഏര്‍പ്പെടുത്തുകയായിരുന്നു. വടക്കഞ്ചേരിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ താമസിക്കുന്ന ഭാഗത്തുള്ള ആശാ പ്രവര്‍ത്തകയെ വിളിച്ചപ്പോള്‍ സംഭവം സത്യമാണെന്ന് ആശാപ്രവര്‍ത്തക അറിയിച്ചു. ഇതോടെ,യുവതിയെ പോലീസ് അതിര്‍ത്തി കടത്തി വിടുകയും ചെയ്തു. വൈകുന്നേരത്തോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു പത്തുമണിയോടെ ആശാപ്രവര്‍ത്തക വീണ്ടും വടക്കഞ്ചേരി വകുപ്പധികൃതരെ വിളിച്ച്‌ അമ്മ മരിച്ചിട്ടില്ലെന്ന് അറിയിച്ചു. പൊള്ളാച്ചിയില്‍നിന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ യുവതി പുറപ്പെടുംമുമ്ബ് ആശാപ്രവര്‍ത്തകയെ വിളിച്ച്‌ അമ്മ മരിച്ചെന്നും നാട്ടിലേക്ക് വരികയാണെന്നും പറഞ്ഞിരുന്നുവത്രേ. ഇതിനുശേഷം ആറുമണിയോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആശാപ്രവര്‍ത്തകയെ വിളിച്ച്‌ വിവരമന്വേഷിച്ചത്. അതുകൊണ്ട് സംഭവം സത്യമാണെന്നാണ് ധരിച്ചതെന്ന് ആശാപ്രവര്‍ത്തക പറഞ്ഞു.

രാത്രി പത്തുമണിയോടെ ആശാപ്രവര്‍ത്തകയുടെ ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍പ്പോയി അന്വേഷിച്ചുവന്നപ്പോഴാണ് സത്യം മനസ്സിലായത്. തുടര്‍ന്ന്, ആരോഗ്യവകുപ്പധികൃതരും പോലീസും ചേര്‍ന്ന് വീട്ടിലെത്തിയ യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ആശാപ്രവര്‍ത്തക ഇവരുടെ ബന്ധുവാണെന്ന് മനസ്സിലായി.

പൊള്ളാച്ചിയില്‍നിന്ന് അതിര്‍ത്തിവരെ ഒരു ബൈക്കിലും അതിര്‍ത്തിയില്‍നിന്ന് വടക്കഞ്ചേരി സ്വദേശിയായ യുവാവിന്റെ ഒപ്പവുമാണ് ഇവര്‍ വീട്ടിലെത്തിയതെന്നും തെളിഞ്ഞു. ഇതോടെ, രണ്ടുപേരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.