തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയായ വനിതാ സിഐയ്ക്ക് ഉന്നത രാഷ്ട്രീയ ബന്ധം

വിശാഖപട്ടണം. പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ആന്ധ്രയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്വര്‍ണലതയ്ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് വിവരം. ഇന്‍സ്റ്റഗ്രാം റീല്‍സികളുലും സ്വര്‍ണലതച സജീവമാണ്. രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് സ്വര്‍ണലത സിനിമയിലും അഭിനയിച്ചു. അതേസമയം സ്വര്‍ണലതയുടെ അറസ്റ്റ് പോലീസില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്വര്‍ണലതയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

നിയമനങ്ങളുമായി ബന്ധപ്പെട്ടും സ്വര്‍ണലതയ്‌ക്കെതിരെ നിരവധി ആരോപണങ്ങളുണ്ട്. തുടര്‍ന്ന് ഇവരെ വിജയവാഡയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. പിന്നീട് ഉന്നത രാഷ്ട്രീയ ബന്ധം മുതലാക്കി വിശാഖപട്ടണത്തിലേക്ക് എത്തുകയായിരുന്നു. പിന്നീട് ട്രെയിങ് സെന്ററില്‍ ജോലി ചെയ്ത സ്വര്‍ണലത. ഹോംഗാര്‍ഡ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റു. സ്വര്‍ണലതയ്ക്ക് ആദ്യം മുതല്‍ തന്നെ സിനിമയില്‍ താല്പര്യം ഉണ്ടായിരുന്നു.

ചിത്രത്തില്‍ മികച്ച വേഷം സ്വര്‍ണലതയ്ക്ക് ഉണ്ടാകുമെന്ന് രാഷ്ട്രീയ നേതാവ് വാക്ക് നല്‍കിയതായും വിവരമുണ്ട്. സ്വര്‍ണലതയ്ക്ക് വലിയ രാഷ്ട്രീയ ഇടപാട് ഉള്ളതായി വിവരം പുറത്തുവന്നിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.