topnews

പുഴയില്‍ ഒഴുക്കില്‍ പെട്ട് യുവതിയും സഹോദര പുത്രനും ദാരുണാന്ത്യം, യുവതിയുടെ മകനെയും കാണാതായി

കണ്ണൂര്‍:നാടിനെ മുഴുവന്‍ കണ്ണീരില്‍ ആഴ്ത്തിയിരിക്കുകയാണ് യുവതിയുടെയും സഹോദര പുത്രന്റെയും മരണം.പുഴയില്‍ ഒഴുക്കില്‍ പെട്ടാണ് ഇരുവരും മരിച്ചത്.കാണാതായ ഒരു കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.കോരമ്പേത്ത് ഫൈസലിന്റെ ഭാര്യ പള്ളിപ്പാത്ത് താഹിറ എന്ന മുപ്പത്കാരിയും താഹിറയുടെ സഹോദരന്‍ പള്ളിപ്പാത്ത് ബഷീറിന്റെ മകന്‍ 12കാരന്‍ ബാസിത്തുമാണ് ഒഴുക്കില്‍ പെട്ട് മരിച്ചത്.താഹിറയുടെ മകന്‍ 12കാരന്‍ മുഹമ്മദ് ഫായിസിനായുള്ള തിരച്ചില്‍ തുടരുകയാണ്.

രണ്ടാം തീയതി ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.വീടിന് അടുത്തുള്ള പുഴയില്‍ കുട്ടികള്‍ കുളിക്കാനായി ഇറങ്ങി.ഇതിനിടെ ഒഴുക്കില്‍ പെട്ടതാകാം എന്നാണ് നിഗമനം.ഒഴുക്കില്‍ പെട്ട കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ താഹിറയും അപകടത്തില്‍ പെട്ടതാകാം എന്നാണ് കരുതുന്നത്.അപകടം നടന്നതിന് തൊട്ടടുത്ത് നിന്ന് ബാസിത്തിന്റെ മൃതദേഹവും 50 മീറ്റര്‍ അകലെ നിന്ന് താഹിറയുടെ മൃതദേഹവും രണ്ടെത്തി.ഫായിസിന് വേണ്ടി ഇരിട്ടിയില്‍ നിന്നെത്തിയ 2 യൂണിറ്റ് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും വൈകിട്ടു വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ബാസിത്തും ഫായിസും ഉളിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.താഹിറയുടെമറ്റു മക്കള്‍:ഷെല്‍ഫ ഷെറിന്‍,സിദ്ധിക്കുല്‍ അക്ബര്‍.ബഷീര്‍ പള്ളിപ്പാത്തിന്റെയും ഹസീനയുടെയും മകനാണ് മരിച്ച മുഹമ്മദ് ബാസിത്ത്.സഹോദരങ്ങള്‍:ഫാത്തിമ ബഷീര്‍,മുഹമ്മദ് ബിലാല്‍,മുഹമ്മദ് സാബിത്.

Karma News Network

Recent Posts

പാലക്കാട് ജീവനെടുത്ത് ചൂട് , സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട്: സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.എലപ്പുള്ളി സ്വദേശിനി ലക്ഷ്മി(90) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഇവരെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ്…

4 mins ago

വർമ്മ സാറേ, തന്റെ തന്തയല്ല എന്റെ തന്ത, ഗോകുലം ഗോപാലൻ 10കോടിക്ക് നോട്ടീസ്, ചുട്ട മറുപടി നൽകി ശോഭാ സുരേന്ദ്രൻ

ഗോകുലം ഗോപാലനും ബിജെപി നേതാവ് ശോഭ സുരേന്ദ്രനുമായുള്ള പോര് മുറുകുന്നു. വാർത്ത സമ്മേളനത്തിൽ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് എന്ന്…

12 mins ago

നിന്റെ തന്തയുടെ വകയാണോ റോഡെന്ന് ചോദിച്ചു, ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി, കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രതികരണവുമായി കെ.എസ്.ആര്‍.ടി.സി ഡ്രൈവർ. നിന്റെ തന്തയുടെ വകയാണോ…

42 mins ago

വീണ്ടും കാട്ടാന ആക്രമണം, വയനാട്ടിൽ ഒരാൾക്ക് പരിക്ക്

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ചേകാടി സ്വദേശിയായ 58 കാരനാണ് പരിക്കേറ്റത്. ആടുകളെ മേയ്‌ക്കുന്ന സമയത്ത് കാട്ടാന…

1 hour ago

മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി, കേരളത്തിൽ വിറ്റഴിക്കുന്നു

കേരളത്തിൽ വിറ്റഴിക്കുന്നത് കാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മസാലപ്പൊടികൾ. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പൊടികളില്‍ ആണ്…

2 hours ago

ആപ്പ് വഴി നടത്തിയതിയത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്, പ്രതി പിടിയിൽ

തൃശൂർ : മൈ ക്ലബ് ട്രേഡ്സ് (എം.സി.ടി) എന്ന ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ്…

2 hours ago