​ഗർഭിണിയാക്കാത്ത തരത്തിൽ പീഡിപ്പിച്ചു, കാര്യം കഴിഞ്ഞപ്പോൾ വേറെ കല്യാണം കഴിക്കണം, എസ് ഐയും ജലീലന് സപ്പോർട്ട്, യുവതി

നിന്നോടു ഞാൻ പറഞ്ഞില്ലേ, നിനക്ക് കുട്ടിയാവില്ല, എന്റെ പാല് ഞാൻ‌ പുറത്തല്ലേ ഇട്ടിട്ടുള്ളൂ. അത് നിനക്ക് കാണുകും ചെയ്യാവുന്നതല്ലേയെന്ന് യുവാവ് പറയുന്ന ഓഡിയോ അടക്കം കൈമാറിയിട്ടും ബലാത്സം​ഗ കേസിൽ എടക്കാട് പോലിസ് കേസെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി രം​ഗത്ത്. കുടിയാന്മല നടുവ് സ്വദേശിയായ ജലീലിനെതിരെയാണ് യുവതി പരാതി നൽകിയത്. ജലീലുമായി രണ്ട് വർഷമായി പ്രണയത്തിലായിരുന്നു, ഓൻ ഓന്റെ കാര്യങ്ങളെല്ലാം നടത്തി, ശാരീരികമായിട്ട് പീഡിപ്പിക്കുവൊക്കെ ചെയ്താരുന്നു, ഓൻ എന്റെ വീട്ടിലൊക്കെ വരുമായിരുന്നെന്ന് യുവതി വെളിപ്പെടുത്തുന്നുണ്ട്

ഫോൺ വിളിച്ച് എന്നോട് ദേഷ്യമാണോ എന്ന് യുവതി ചോദിക്കുമ്പോൾ യുവാവ് പറയുന്ന മറുപടി ഇങ്ങനെയാണ്, ഞാൻ നിന്റെ വീട്ടിൽ വന്നാൽ നീ വാതിൽ തുറന്നു തരുമോയെന്ന് ചോദിച്ചപ്പോൾ നീ ഇല്ല എന്നാണ് പറഞ്ഞത്, നിന്റെ ഇത്തരം മറുപടികാരണമാണ് ഞാന്‌ മെസ്സേജയക്കാത്തതും വിളിക്കാത്തതും, ആ സ്വഭാവം നീ മാറ്റ് എന്നിട്ട് നോക്കാം മെസ്സേജയക്കണമോയെന്നാണ് ജലീൽ പെൺകുട്ടിയോട് പറയുന്നത്.

ഓന്റെ കാരണവരുടെ മോളെ കെട്ടണമെന്നാണ് അവനിപ്പോൾ പറയുന്നത്. എന്റെ നാട്ടിലെ സ്റ്റേഷനിൽ ഞാൻ പരാതിപ്പെട്ടിരുന്നു, അപ്പോൾ എന്നെ കല്യാണം കഴിക്കാമെന്നാണ് ്വിടുന്ന് പറഞ്ഞത്, അന്വേഷണവും കൊണ്ട് വീട്ടിൽ ചെന്നപ്പോൾ കാർന്നോര് ബഷീർ കഴിപ്പിക്കില്ലന്നാണ് പറഞ്ഞത്, പിന്നാലെ എടക്കാട് പോലിസ് സ്റ്റേഷനിൽ പരാതി നൽകി. ചാല ബൈപ്പാസിൽ കൊണ്ടുപോയാണ് എന്നെ പീഡിപ്പിച്ചത്. വീട്ടിലും അവൻ വരാറുണ്ട്, അഞ്ച് മാസമായി ഞാൻ കേസു കൊടുത്തിട്ട്, ഇതുവരെ ഓനെ അറസ്റ്റ് ചെയ്തിട്ടില്ല,

ഒരു തവണ കസ്റ്റഡിയിലെടുത്തെങ്കിലും ഓന്റെ കാർന്നോര് ബഷീറും മമ്മൂഞ്ഞിയെന്നു പറഞ്ഞ ലീ​ഗുകാരനും കൂടി ഇറക്കിക്കൊണ്ടുപോയി. എടക്കാട് സ്റ്റേഷനിലെ എസ്ഐ ഇവന് ഫുൾ സപ്പോർട്ടാണ്. ഇവന്റെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങിയിട്ട് എന്നെയും ഉമ്മയെയും മാനസികമായിട്ട് തകർക്കുവാണ്. സ്റ്റേഷനിലുള്ള പോലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങൾ സ്വപ്നം കാണാത്ത കാര്യങ്ങളാണ് പറയുന്നത്, ഓന് ആ ടൈപ്പല്ല, അവനുമായിട്ടുള്ള എന്തെങ്കിലും ക്ലിപ്പിങ്ങ് കൈയ്യിലുണ്ടോയെന്നാണ് അവര് ചോദിക്കുന്നത്. വോയിസ് റെക്കോർഡ് വെച്ച് കേസെടുക്കാൻ പറ്റില്ല പോലും, എടക്കാട് പോലിസ് സ്റ്റേഷനിൽ ഫുൾ അഴിമതിയാണ് നടക്കുന്നത്. സന്തോഷ് എന്ന എസ്ഐ ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. എന്നോടു കൈക്കൂലി ചോദിക്കുന്നുണ്ട് പക്ഷെ ഞാൻ കൊടുക്കില്ല, സത്യസന്ധമായി തെളിയിക്കേണ്ട കേസാണ്, കാരണം ഇതൊരു പെൺകുട്ടിയുടെ ഭാവിയാണെന്നും യുവതി പറയുന്നു