ട്യൂഷനെത്തിയ എട്ട് വയസുകാരിയെ പീഡിപ്പിച്ച യുവതിക്ക് ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി, സംഭവം തൃശ്ശൂര്‍

തൃശ്ശൂര്‍ : ട്യൂഷന്‍ ക്ലാസിനെത്തിയ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. തിരുവില്യാമല സ്വദേശിനിയായ 48 വയസുകാരിയാണ് പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിയതിന് പിടിയിലായത്. ഇവര്‍ക്കാണ് ഇപ്പോള്‍ കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ട് വയസുള്ള പെണ്‍കുട്ടിയെ ആയിരുന്നു ഇവര്‍ പീഡനത്തിന് ഇരയാക്കിയത്. ഹിന്ദി ട്യൂഷന് വേണ്ടി വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചെറുതുരുത്തി പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 20 വര്‍ഷം ശിക്ഷാ വിധിയ്ക്ക് പുറമേ ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ പത്ത് മാസം കൂടി തടവ് അനുഭവിക്കണം.