ഗര്‍ഭം ധരിച്ചത് സഹപ്രവര്‍ത്തകനില്‍ നിന്നും, കുഞ്ഞിനെ ഇല്ലാതാക്കിയത് മാനക്കേട് ഭയന്നെന്ന് യുവതി

കട്ടപ്പന: കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന മാതാപിതാക്കളുടെ പല വാര്‍ത്തകളും പുറത്ത് എത്താറുണ്ട്. കുട്ടികളെ ആവശ്യമില്ലാത്തവര്‍ക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ അത് പ്രതിരോധിക്കാനുള്ള പല മാര്‍ഗങ്ങളുമുണ്ട്.എന്നിട്ടും കുഞ്ഞിന് ജന്മം നല്‍കുകയും പുറം ലോകത്ത് എത്തുമ്പോഴേ അവരെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊല്ലുന്ന അമ്മമാരുടെ വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്ത് എത്തുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും ഇതിന് വലിയ കുറവൊന്നുമില്ല.കഴിഞ്ഞ ദിവസം കട്ടപ്പനയിലെ വനിത ഹോസ്റ്റലില്‍ ജന്മം നല്‍കിയ കുഞ്ഞിനെ യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു.മാനക്കേട് ഭയന്നാണ് കുഞ്ഞിനെ വകവരുത്തിയത് എന്ന് അവിവാഹിതയായ മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജ് എന്ന 26കാരി പോലീസിനോട് സമ്മതിച്ചു.മറ്റാരും കൊലപാതകത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ഒറ്റക്കാണ് കൃത്യം നടത്തിയത് എന്നും യുവതി പറഞ്ഞു. കട്ടപ്പനയിലെ ദേശസാത്കൃത ബാങ്കിലെ കാഷ്യറായി ജോലി ചെയ്ത് വരികയായിരുന്നു അമലു.ബാങ്കില്‍ യുവതിക്കൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനില്‍ നിന്നുമാണ് യുവതി ഗര്‍ഭം ധരിച്ചത്.

കഴിഞ്ഞ 21ന് കട്ടപ്പനയിലെ വനിത ഹോസ്റ്റലില്‍ വെച്ചായിരുന്നു അമലു കുഞ്ഞിന് ജന്മം നല്‍കിയത്.ഹോസ്റ്റല്‍ മുറിയില്‍ സഹോദരിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്.പുലര്‍ച്ചെ അമലുവിന് പ്രസവ വേദന തുടങ്ങി.ഇതിനിടെ തന്ത്രപൂര്‍വം സഹോദരിയെ ചായ വേണമെന്ന് പറഞ്ഞ് ഹോസ്റ്റലിന്റെ അടുക്കളയിലേക്ക് പറഞ്ഞുവിട്ടു.ഇതിനിടെ അമലു കുഞ്ഞിന് ജന്മം നല്‍കുകയും ഉടന്‍ തന്നെ കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുകയും ചെയ്തു.തറയിലേക്ക് പിറന്ന് വീണ ഉടന്‍ തന്നെ കുഞ്ഞിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചിരുന്നു.

ചായയുമായി സഹോദരിയും വാര്‍ഡനും മുറിയിലെത്തി.ഈ സമയം മുറിയില്‍ നിലത്ത് ഇരിക്കുകയായിരുന്നു അമലു.വാര്‍ഡന്‍ ഉടന്‍ തന്നെ തിരികെ പോയി.തുടര്‍ന്ന് സഹോദരിയെ വിവരം അറിയിച്ചു.ഹോസ്റ്റലിലെ മറ്റ് താമസക്കാര്‍ അറിയാതിരിക്കാനായി അമലുവും സഹോദരിയും മണിക്കൂറുകളോലം മുറിക്കുള്ളില്‍ തന്നെ തങ്ങി.രാവിലെ മൂലമറ്റത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ചു.ഇവര്‍ സ്ഥവത്ത് എത്തിയപ്പോള്‍ ഹോസ്റ്റല്‍ അധികൃതര്‍ കാര്യം അറിഞ്ഞിരുന്നു.ഉച്ചയോടെ യുവതിയെയും കുഞ്ഞിന്റെ മൃതദേഗവും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയാണെന്നും തലയില്‍ ക്ഷതമേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വെള്ളിയാഴ്ച വൈകിട്ടാണ് അമലുവിനെ അറസ്റ്റ് ചെയ്തത്.ഇന്നലെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.തുടര്‍ന്ന് കൊവിഡ് പരിശോധനയ്ക്കായി തൃശൂരിലെ ക്വാറന്റൈന്‍ സെന്ററിലേക്കു കൊണ്ടുപോയി.