ക്ഷേത്രത്തിൽ എത്തിയ സ്ത്രീകളെ കമന്റടിച്ചു, കൈരളി ജീവനക്കാർക്ക് ആൾക്കൂട്ട മർദ്ദനം

ദില്ലിയിലെ കൈരളി എഡിറ്ററെ അടക്കം നാട്ടുകാർ തല്ലി ഓടിച്ചിട്ട് ഇപ്പോൾ ആഴ്ച്ച ഒന്ന് കഴിയുന്നു. കൈരളി ചാനൽ മേധാവി ജോൺ ബ്രിട്ടാസിന്റെ ദില്ലി ഓഫീസിനു സമീപത്ത് ചായ കുടിക്കാൻ പോറ്റ കൈരളി എഡിറ്റർ അരുൺ ജീവനക്കാരൻ വിഷ്ണു, സഞ്ജയ് എന്നിവർക്കെതിരെ ആൾകൂട്ട ആക്രമണം നടത്തുകയായിരുന്നു. ഇനി വിഷയം എന്താണ്‌ എന്നല്ലേ..സമീപത്തേ ക്ഷേത്രത്തിൽ എത്തി അവിടെ തൊഴാൻ വന്ന പെൺകുട്ടികളേ കമന്റടിച്ചു എന്നും അവരുടെ വീഡിയോ എടുത്തു എന്നുമാണ്‌ നാട്ടുകാർ പറയുന്നത്.

ക്ഷേത്ര ഭക്തർക്കുണ്ടോ മലയാളം അറിയൂ. ഇത് കൈരളി ആണെന്നും കേരളത്തിലെ പുപ്പുലികൾ എന്നും തൊട്ടാൽ സി പി എം ചുട്ട് കരിക്കുന്ന കേരളത്തിലെ വിപ്ലവ സിംഹങ്ങളുടെ ചാനൽ എന്നും ഉണ്ടോ ദില്ലി കാർക്ക് അറിയൂ. ക്ഷേത്രത്തിൽ വന്ന പെൺകുട്ടികളേ വീഡിയോ പകർത്തി കമന്റടിച്ചു എന്ന് പറഞ്ഞ് ദാ നാട്ടുകാർ നേരേ ക്ഷേത്രത്തിനു തൊട്ടടുത്ത കൈരളിയുടെ ആപ്പീസിലേക്ക്. അവിടെ ചായ കുടിക്കുകയായിരുന്ന വിഷ്ണു എസ് കൈരളി എഡിറ്റർ അരുൺ ഓഫിസ് കാര്യങ്ങൾ നോക്കുന്ന സഞ്ജയ് എന്നീ മൂന്നു ആളുകളേ മർദ്ദിച്ചു. പൊതിരെ തല്ലി.

എന്നാൽ ദില്ലിയിൽ കൈരളി ചാനലുകാരേ നാട്ടുകാർ എടുത്തിട്ട് പെരുമാറി ആൾക്കൂട്ട ആക്രമണം നടത്തിയിട്ട് ഒരാഴ്ച്ച കഴിഞ്ഞിട്ടും ജോൺ ബ്രിട്ടാസ് ഇടപെട്ടില്ല. ബ്രിട്ടാസ് യു പിയിൽ ടീച്ചർ തല്ലിച്ച കുട്ടിയേ കണ്ട് സെല്ഫി എടുക്കാൻ നൂറേൾ ഓടിയ മഹാനാണ്‌. എന്നാൽ ദില്ലിയിൽ സ്വന്തം ആപ്പീസിൽ ജീവനക്കാർക്ക് ഓഫീസിന്റെ താഴെ ഇട്ട് പൊതിരെ തല്ലിയതിനെതിരേ ഒരു പരാതി കൊടുക്കാൻ പോലും നെട്ടെല്ല് നിവർന്നില്ല. കൈരളി ചാനലുകാരേ ദില്ലിയിൽ നാട്ടുകാർ ആൾകൂട്ട ആക്രമണം നടത്തിയിട്ട് പിണറായി വിജയൻ കമ എന്നൊരക്ഷരം മിണ്ടിയില്ല. കൈരളിയുടെ സ്വന്തം ചെയർമാൻ നടൻ മമ്മുട്ടി ഇത് കണ്ണടച്ച് വിഴുങ്ങി.

ഇതുമായി ബന്ധപ്പെട്ട് കൈരളി ചാനൽ ജീവനക്കാരൻ വിഷ്ണു ജെ എസ് തന്നെ പറയുന്നത് ഇങ്ങിനെ

ദല്ലിയിൽ ജോലിനോക്കുന്ന ഞാൻ കൈരളി എഡിറ്റർ അരുൺ ഓഫിസ് കാര്യങ്ങൾ നോക്കുന്ന സഞ്ജയ് എന്നീ മൂന്നു ആളുകൾ ആൾക്കൂട്ട അക്രമണത്തിന് ഇരയായി. വൈകിട്ട് 9മണി സമയത്തു ഓഫിസിനു താഴെ ഉള്ള ചായക്കടയിൽ നിൽക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും ഒരു ആൽക്കൂട്ടം വന്നു മർദിച്ചു.. അവർ പറയുന്നത് ആരോ അമ്പലത്തിൽ വന്ന പെൺകുട്ടികളുടെ വീഡിയോ എടുത്തു കമന്റ്‌ അടിച്ചു എന്നൊക്കെയാണ്… പക്ഷെ ഞങ്ങൾ അമ്പലത്തിന്റെ അടുത്തേക്ക് പോലും പോയിയിട്ടില്ല. ഏകദേശം 600മീറ്റർ അകലെ ഉള്ള ചായക്കടയിൽ ആയിരുന്നു.. അവിടെ നിന്ന ഞങ്ങളെ ആണ് ഒരു കാരണവും ഇല്ലാതെ ഒരു ആൾക്കൂട്ടാം മർദിച്ചതു. എഡിറ്റരുടെ മുഖത്ത് അടികുയും വാ പൊട്ടുകയും ചെയ്തു.

അത് ചോദിച്ചപ്പോൾ എന്റെ തലക്ക് അടിച്ചു വീഴ്ത്തുകയും നട്ടെല്ലിന്റെ വശത്തു ചവിട്ടുകയും ചെയ്തു. ഷർട്ട് കീറുകയും ചെയ്തു.. എസ്എഫ്ഐ കുട്ടികൾ വന്നതുകൊണ്ട് ഈ ആൾക്കൂട്ട അക്രമണത്തിന് മുതിർന്നവർ പോവുകയും പോലിസ് സ്ഥലത്തു എത്തുകയും ചെയ്തതു…കണ്ണിനു അടക്കം അടി കിട്ടിയിട്ടുണ്ട്. പറൻ കഴിയാത്ത അവസ്ഥ ആണ്…. വെറുതെ നിൽക്കുന്നവർക്ക് എതിരെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങൾക്ക് എതിരെ എന്ത് നടപടി സ്വീകരിക്കാൻ നമുക്ക് കഴിയും.

ജി-20 ഉച്ചകോടി വേളയിൽ ഇത്തരമൊരു സംഭവമുണ്ടായിട്ട് കൈരളി ചാനൽ എംഡി ജോൺ ബ്രിട്ടാസ് കമാന്നു മിണ്ടാത്തത് എന്തു കൊണ്ട്? മീഡിയ വൺ ബ്യൂറോ ചീഫ് ധന സുമോദിനെ രാത്രി പാർക്കിനുളളിൽ വച്ച് പോക്കറ്റടിക്കാർ മർദ്ദിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയ സി പി എം എം പിമാർ പാർട്ടി ചാനലുകാരെ ജനം പഞ്ഞിക്കിട്ടിട്ടും പൊലീസിൽ പരാതി കൊടുക്കാത്തതെന്തു കൊണ്ട്? മാധ്യമ പ്രവർത്തകരുടെ ഏക സംഘടന എന്നു വീമ്പിളക്കുന്ന കെ യുഡബ്ല്യുജെ പ്രതിഷേധിക്കാൻ മടിച്ചു നിൽക്കുന്നത് എന്തു കൊണ്ട്? സഹപ്രവർത്തകർ ആൾക്കൂട്ട അക്രമത്തിനിരയായിട്ടും മറ്റു ചാനലുകൾ വാർത്ത പോലും കൊടുക്കാത്തത് എന്തു കൊണ്ട്? സംഭവം പുറത്തറിഞ്ഞത് കൈരളി ബ്യൂറോ ചീഫ് വിഷ്ണുവിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ്.

കൈരളി ഓഫിസിനു മുന്നിലെ ചായക്കടയിൽ രാത്രി ഒൻപതിനു ചായ കുടിച്ചു നിന്ന വിഷ്ണു ഉൾപ്പെടെയുള്ളവരെ അടുത്തുള്ള ക്ഷേത്ര കമ്മിറ്റിക്കാർ വന്നു തല്ലിച്ചതച്ചു. അടിയേറ്റവരുടെ പരുക്കിൻ്റെ ചിത്രങ്ങളും വിഷ്ണു പങ്കു വച്ചിരുന്നു. നാട്ടുകാർ ഒരു പ്രകോപനവും ഇല്ലാതെയല്ല തല്ലിയതെന്നാണ് പിന്നീടു പുറത്തു വന്ന വിവരം.ജന്മാഷ്ടമി ദിനത്തിൽ രാധാ- കൃഷ്ണ വേഷങ്ങളിൽ ക്ഷേത്രത്തിലെത്തിയ പെൺകുട്ടികളുടെ ദൃശ്യങ്ങളെടുത്ത ക്യാമറാമാൻ മോശമായ കമൻറടിച്ചത് പെൺകുട്ടികൾ ചോദ്യം ചെയ്തു. പെൺകുട്ടികൾ ക്ഷേത്ര ഭാരവാഹികളോടു പരാതി പറയുന്നതിനിടെ അപകടം മണത്ത ക്യാമറാമാൻ മുങ്ങി. കൈരളി ക്യാമറാമാനാണെന്നു മനസിലാക്കിയവർ നേരേ കൈരളി ഓഫിസിൽ ആളെ തപ്പിയെത്തി. ചായ കുടിച്ചു നിന്ന ബ്യുറോ ചീഫിനും എഡിറ്റർക്കുമായിരുന്നു തല്ലു കൊള്ളാനുള്ള വിധി. സംഗതി അറിഞ്ഞ ജോൺ ബ്രിട്ടാസ് ഇനി പൊലീസിൽ കേസു കൊടുത്താൽ പുലിവാലാകുമെന്ന് ബ്യൂറോ ചീഫിനെ ഉപദേശിച്ചു. ചാനൽ സഖാക്കൾക്ക് കിട്ടിയ തല്ലു മിച്ചം.