പെരുമ്പാവൂരില്‍ അഞ്ച് ലക്ഷം രൂപയുടെ ഹെറോയിനുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍

കൊച്ചി. പെരുമ്പാവൂരില്‍ അഞ്ച് ലക്ഷം രൂപയുടെ ഹെറോയിനുമായി അസം സ്വദേശി പിടിയില്‍. അസം സ്വദേശിയായ നസ്‌റുള്‍ ഇസ്ലാമിനെയാണ് എക്‌സൈസ് സംഘം പിടിച്ചത്. ഇയാളില്‍ നിന്നും 181 കുപ്പി ഹെറോയിനും പിടിച്ചെടുത്തു.

പെരുമ്പാവൂരിലെ മറുനാടന്‍ തൊഴിലാളികളില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരുന്നതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്.

പ്രതി അസമില്‍ നിന്നുമാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് എക്‌സൈസ് പറയുന്നു. ചെറിയ മരുന്ന് കുപ്പികളിലാക്കിയാണ് ഇത് സൂക്ഷിച്ച് വച്ചിരുന്നത്. ചെറിയ ഒരു കുപ്പിക്ക് 2500 രൂപവരെയാണ് പ്രതി ഈടാക്കിയിരുന്നത്. പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.