സുഹൃത്തിനെ കുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവം; സൗഹൃദം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം

കൊച്ചി/ നഗരമധ്യത്തില്‍ യുവാവ് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലെന്ന് പോലീസ്. തോപ്പംപടി പള്ളിച്ചല്‍ സ്വദേശി ക്രിസ്റ്റഫറാണ് സ്വയം കഴുത്തറത്ത് ആത്മഹത്യ ചെയ്തത്. സുഹൃത്ത് ആലുവ സ്വദേശി സച്ചിനെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ച ശേഷമാണ് ക്രിസ്റ്റഫര്‍ ആത്മഹത്യ ചെയ്തത്. പരിക്കേറ്റ സുഹൃത്ത് സച്ചിന്റെ മൊഴിയില്‍ നിന്നാണ് ആത്മഹത്യയുടെകാരണം വ്യക്തമായത്.

ക്രിസ്റ്റഫറുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാന്‍ സച്ചിന്‍ തീരുമാനിച്ചതാണ് ക്രിസ്റ്റഫര്‍ സച്ചിനെ ആക്രമിക്കാന്‍ കാരണം. തിങ്കളാഴ്ച സച്ചിനെ വിളിച്ച് വരുത്തി ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാത്തതിനാലാണ് ക്രിസ്റ്റഫര്‍ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ആക്രമണത്തില്‍ സച്ചിന് പരിക്കേറ്റെങ്കിലും സച്ചിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.