ഇൻസ്റ്റഗ്രാമിൽ ലൈവിട്ട് യുവാവ് സ്വന്തം വീടിന് തീവെച്ചു

അടിമാലി. ഇൻസ്റ്റഗ്രാമിൽ ലൈവിട്ട് യുവാവ് സ്വന്തം വീടിന് തീവെച്ചു. അടിമാലി പത്താംമൈലിലാണ് സംഭവം. വീട് ഭാഗികമായി കത്തിനശിച്ചു. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വീട്ടുകാർ പറഞ്ഞതായി പോലീസ് അറിയിച്ചു. അതിനാൽ കേസെടുത്തിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം.

19 കാരനായ യുവാവ് ഡീസൽ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു. അച്ഛനും അമ്മയും വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചു. നാട്ടുകാരും അഗ്‌നി രക്ഷാ സേനയുമെത്തി. അരമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. അയൽവാസിയുടെ വീടിന്റെ സമീപത്തും ഇയാൾ ഡീസൽ ഒഴിച്ചു. ഇത് അയൽവാസി കാണുകയും വെള്ളം ഒഴിച്ച് അപകടം ഒഴിവാക്കുകയും ചെയ്തു.