വീട്ടില്‍ ഹിന്ദു വിഗ്രഹങ്ങള്‍ കണ്ട് വളര്‍ന്ന മുസ്ലീം യുവതി സനാതനധര്‍മ്മം സ്വീകരിച്ചു

ന്യൂഡല്‍ഹി. കൃഷ്ണ വിഗ്രഹങ്ങള്‍ കണ്ടുവളര്‍ന്ന മുസ്ലീം യുവതി സനാതനധര്‍മ്മം സ്വീകരിച്ചു. ഉത്തരപ്രദേശിലെ മൊറാദാബാദിലെ ജിഗര്‍ കോളനിവാസിയായ ശബ്‌നം കുഞ്ഞുനാള്‍ മൂതല്‍ കണ്ടുവളര്‍ന്നത് വീട്ടിനുള്ളിലെ ഹിന്ദുവിഗ്രഹങ്ങള്‍ കണ്ടാണ്. പിതാവായ ഇക്രം ഹുസൈന് പിച്ചള പാത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും നിര്‍മാണമാണ്. ഇതാണ് കുട്ടിക്കാലം മുതല്‍ ശബ്‌നം കാണുന്നത്.

വീട്ടില്‍ ദൈവത്തിന്റെ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നത് കണ്ടാണ് ശബ്‌ന വളര്‍ന്നത്. തുടര്‍ന്ന് ഹിന്ദുമതത്തോടും ശബ്‌നത്തിന് താല്‍പര്യം കൂടി വന്നു. 2000ല്‍ ഡല്‍ഹിയിലേക്ക് വിവാഹം കഴിച്ച് അയച്ചെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം ശബ്‌ന ബന്ധം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയ ശബ്‌നത്തിന് കൃഷ്ണ ഭക്തിയില്‍ ജീവിക്കുവനായിരുന്നു താല്പര്യം.

മികച്ച ശമ്പളത്തില്‍ ജോലി ലഭിച്ചെങ്കിലും ശബ്‌ന പോകാന്‍ തയ്യാറായില്ല. ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ശബ്‌ന കൃഷ്ണന്റെ പ്രിയ സഖി മീരയുടെ പേര് സ്വീകരിച്ച് വൃന്ദാവനത്തിലെത്തി. തനിക്ക് കൃഷ്ണ ഭക്തയായി ജീവിക്കുവനാണ് ആഗ്രഹമെന്ന് ശബ്‌ന പറയുന്നു.