ബെംഗളൂരുവില്‍ ക്വട്ടേഷന്‍ സംഘം ആളുമാറി യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ക്വട്ടേഷന്‍ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. കാസര്‍കോട് രാജപുരം സ്വദേശി തോംസണാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10.30 നാണ് സംഭവം. ജോലിക്ക് ശേഷം വീട്ടിലേക്ക് നടന്ന് വരുന്ന വഴിക്കാണ് ബൈക്കിലെത്തിയ ക്വട്ടേഷന്‍ സംഘം തോംസണെ കുത്തികയായിരുന്നു.

ക്വട്ടേഷന്‍ സംഘം ആളുമാറി കൊലപ്പെടുത്തിയതാണെന്നാണ് സൂചന. ടാറ്റ മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട തോംസണ്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.