ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടിക്കുന്ന യുവാക്കൾ പിടിയിൽ

എറണാകുളം: ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടിക്കുന്ന യുവാക്കൾ പിടിയിൽ. നേര്യമംഗലം പിറക്കുന്നം സ്വദേശി പ്രവീണ്‍ (24), കുട്ടമംഗലം നെല്ലിമറ്റം സ്വദേശി വിഷ്ണു (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 18-ന് പുലർച്ചെയാണ് ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ ഇരുവരും അറസ്റ്റിലായത്.

ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുവരും നിരവധി ആരാധനാലയങ്ങളിൽ സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.