പാരാഗ്ലൈഡിങ്ങിനിടെ അപകടം; ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ യുവാവിനെയും യുവതിയെയും രക്ഷപെടുത്തി.

തിരുവനന്തപുരം. വര്‍ക്കല പാപനാശം കടപ്പുറത്ത് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ യുവാവിനെയും യുവതിയെയും രക്ഷപെടുത്തി. ഏദേശം അരമണിക്കൂർ നേരം യുവതിയും യുവാവും ഹൈമാസ്റ്റ് ലൈറ്റിന് മുകളില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇവരെ താഴെയിറകുജകയായിരുന്നു. രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയുമാണ് കുടുങ്ങിയത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ താഴെ വീണ് അപായം സംഭവിക്കാതി രിക്കാന്‍ താഴെ വല കെട്ടി സംരക്ഷണം ഒരുക്കുകയായിരുന്നു. ഒരു നിശ്ചിത ഉയരത്തിലാണ് സാധാരണയായി പാരാഗ്ലൈഡിങ് നടത്തുന്നത്. താഴ്ന്ന് പറന്നതാകാം അപകടകാരണമെന്നാണ് കരുതുന്നത്.