10 വയസ്സുകാരന് നിര്‍ബന്ധിച്ച് മദ്യം നല്‍കി; പിതാവിന്റെ സഹോദരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം. 10 വയസ്സുകാരനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ പിതാവിന്റെ സഹോദരന്‍ മനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മനു കുട്ടിയെക്കൊണ്ട് പൊതുസ്ഥലത്ത് വെച്ച് ബിയര്‍ കുടിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്.

കുട്ടിയോട് ബിയര്‍ കുടിക്കുവാനും ആര് ചോദിക്കുവനാണെന്നും, ബാക്കി അച്ചാച്ചന്‍ നോക്കിക്കോളും എന്ന് വിഡിയോയില്‍ മനു പറയുന്നതും കേള്‍ക്കാം. തിരുവോണ ദിവസമാണ് സംഭവം നടക്കുന്നത്. മനു കുട്ടിയെ ബിവറേജില്‍ കൂട്ടിക്കൊണ്ട് പോയി മദ്യം മേടിക്കുകയും ഇത് പൊതുസ്ഥലത്ത് വെച്ച് കുട്ടിയെക്കൊണ്ട് കുടിപ്പിക്കുകയുമായിരുന്നു.

ആരേയും നോക്കേണ്ട, നീ കുടിക്ക്’,നിന്റെ ഇളയച്ഛന്‍ ആണ് പറയുന്നേ, നീ കുടിച്ചോടാ,ഇത്തിരി പോന്ന എട്ടുവയസുകാരനെ പൊതുസ്ഥലത്ത്‌ വച്ച് ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ ഇളയച്ഛന്‍ അറസ്റ്റിലായസംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇങ്ങനെ. തിരവോണദിവസമാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനു മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചത്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഈ വീഡിയോയിൽ പറയുന്നത് ഇങ്ങനെ ,’നീ ആരേയും നോക്കേണ്ട, നീ കുടിക്ക് എന്ന് ഇളയച്ഛന്‍ പറയുന്നത് ഈ വീഡിയോയില്‍ കേള്‍ക്കാം, ബിയര്‍ വാങ്ങാന്‍ ബെവ്‌കോയിലേക്ക് ഇയാള്‍ കുട്ടിയെ കൊണ്ട് പോകുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവോണ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ട ചൈൽഡ് ലൈൻ പ്രവർത്തകരാണു പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി എടുത്തു. നടന്ന കാര്യങ്ങൾ കുട്ടി പൊലീസിനോടു പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.

തിരുവോണ ദിവസം വീടിന് സമീപത്തെ തുറസ്സായ സ്ഥലത്ത് വച്ചാണ് മനു സഹോദര പുത്രനെ ബിയർ കുടിപ്പിച്ചത്. ബിവറേജസിൽ ബിയർ വാങ്ങാൻ പോയപ്പോൾ ഇയാൾ കുട്ടിയെ ഒപ്പം കൂട്ടിയിരുന്നു. ആരും ചോദിക്കാൻ ഇല്ലെന്നും ബാക്കി കേസ് താൻ നോക്കിക്കോളാം എന്നും പറഞ്ഞ് ബിയർ കുടിപ്പിക്കുകയായിരുന്നു. എന്നാൽ അതുവഴി പോയ ഒരാൾ കുട്ടി ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തുടർ നടപടി.

അതേസമയം,എല്ലാ ബിയറുകളിലും മദ്യത്തിന്റെ അംശം അടങ്ങിയിട്ടുണ്ട്, അതിനാൽ തന്നെ 18 വയസ്സിന് താഴെയുള്ള ഒരു കുട്ടിയും ബിയർ കഴിക്കാൻ പാടുള്ളത് അല്ല. പുകയില, മദ്യം, മറ്റു മയക്കുമരുന്നുകൾ എന്നിവയെല്ലാം കുട്ടികളെ കാത്ത് പതിയിരിക്കുന്ന അപകടങ്ങൾ ആണ്. പലപ്പോഴും അറിയാതെയോ അറിഞ്ഞുകൊണ്ട് ഒരു രസത്തിനുവേണ്ടിയോ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയോ തുടങ്ങുന്ന ഇത്തരം ശീലങ്ങൾ ഒരു ജീവിതത്തെ തന്നെ തകർത്തു ഏറിയും. മദ്യം കരളിന്‌ കേടുവരുത്തുന്നു എന്ന്‌ മാത്രമാണ്‌ പൊതുവെ എല്ലാവരുടെയും ധാരണ. എന്നാൽ മദ്യം ശരീരത്തിലെ ഒരവയവത്തെയും വെറുതെ വിടുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം. അന്നനാളം മുതൽ ആമാശയം വരെയുള്ള ദഹനവ്യൂഹം, പാൻക്രിയാസ്‌, തലച്ചോറ്‌, ഹൃദയം, എല്ലുകൾ, സന്ധികൾ, ത്വക്ക്‌, പ്രത്യുല്‌പാദന അവയവങ്ങൾ തുടങ്ങി എല്ലാ അവയവങ്ങളെയും മദ്യം പ്രതികൂലമായി ബാധിക്കുന്നു.കുട്ടികളിലും സ്‌ത്രീകളിലും മദ്യം പുരുഷന്മാരേക്കാൾ വേഗത്തിൽ ആഗിരണം ചെയ്യുകയും കൂടുതൽ കുഴപ്പങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യും.

മദ്യവും മാരക ലഹരിമരുന്നുകള്‍ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളവും അതിവേഗം മാറുന്നതിന് ഉത്തമ ഉദാഹരണങ്ങൾ ആണ് ഇത്തരം സംഭവം,കൂടാതെ ബിയർ വരുത്തി വയ്ക്കുന്ന ദോഷങ്ങൾ ആരും അറിയുന്നില്ല.കുട്ടികൾക്ക് മദ്യവും ബിയറും എല്ലാം രുചിച്ചു നോക്കാൻ തുടങ്ങിയാൽ പിന്നീടുള്ള ജീവിതത്തിൽ കുട്ടികൾ ഒരു തികഞ്ഞ മദ്യപാനി ആക്കും.കുട്ടികൾക്കിടയിലെ രക്ഷിതാക്കളുടെ അനുമതിയോടെയുള്ള മദ്യം രുചിക്കൽ കുറയ്ക്കാൻ ആവശ്യമായ കാര്യങ്ങൾ ആണ് നടപ്പാക്കേണ്ടത്. വളരെ നേരത്തെയുള്ള മദ്യം രുചിക്കൽ ഒരു കുട്ടിയുടെ ആദ്യ അനുഭവമാകും. ഇതു മൂലമുണ്ടാകുന്ന ദീർഘ കാലത്തേക്കുള്ള പ്രശനങ്ങൾ ചെറുതൊന്നും അല്ല.മദ്യം രുചിക്കുന്നത് രക്ഷിതാവിന്റെ അനുമതിയോടെആണാണെങ്കിൽ പതിനാലു വയസ്സ് ആകുമ്പോഴേക്കും രക്ഷിതാവിന്റെ അനുമതി ഇല്ലാതെ ഇവർ സ്വയം മദ്യപിച്ചു ജീവിതം നശിപ്പിക്കും.