യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് പത്തുവയസ്സുകാരി മരിച്ചു:ആറുപേർ ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: ജയന്റ് വീൽ തകര്‍ന്ന് വീണ് പത്തുവയസ്സുകാരി മരിച്ചു. ആനന്ദപൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അമൃത എന്ന കുട്ടിയാണ് മരിച്ചത്.

അവധിക്കാല ആഘോഷത്തിന്‍റെ ഭാഗമായി ആനന്ദപൂരിലെ ജൂനിയര്‍ കോളേജ് ഗൗണ്ടില്‍ നടത്തിയ എക്സിബിഷനിലാണ് അപകടമുണ്ടായത്.
ബോള്‍ട്ട് ഊരിയതിനെ തുടർന്ന് ട്രോളി കാറുകളിലൊന്ന് തകര്‍ന്ന് താഴെ വീണു. ഉയരത്തില്‍നിന്ന് വീണത് വന്‍ അപകടത്തിന് കാരണമാവുകയായിരുന്നു.

ലിഫ്റ്റ് ഓപ്പറേറ്റര്‍ മദ്യപിച്ചിരുന്നുവെന്നും ബോള്‍ട്ട് ലൂസ് ആ.ത് അറിയിച്ചിട്ടും അയാള്‍ ഒന്നും ചെയ്തില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.