ബ്രഹ്മപുരം സംഭവത്തിൽ മുഖ്യ മന്ത്രിയെ ജയിലിൽ അടച്ച് 100 കോടി അടപ്പിക്കണം

ബ്രഹ്മപുരം സംഭവത്തിൽ മുഖ്യ മന്ത്രിയെ പിടിച്ച് ജയിലിൽ അടച്ച് കോർപറേഷനെ ശിക്ഷിച്ച 100 കോടി അടപ്പിക്കണമെന്ന് തമ്പി നാഗാർജുന. ഗ്രീൻ ട്രിബ്യുണൽ ശിക്ഷിച്ച 100 കോടി രൂപ കോർപറേഷൻ അടക്കണമെന്ന് പറയുന്നത് അധാര്മികതയാണ്. മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവരെയാണ് ശിക്ഷിക്കേണ്ടത്.

കൊച്ചി ഇവന്മാർ കത്തിച്ചിട്ട് പിഴ ജനത്തേകൊണ്ട് അടപ്പിക്കുന്നു? ആ 100കോടി അവന്മാരുടെ കുത്തിനു പിടിച്ച് വാങ്ങണം. ഖജനാവിൽ തൊട്ട് പോകരുത്. ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയാണ് വേണ്ടത്. 500 കോടി ശിക്ഷിക്കാം എന്ന് പറഞ്ഞിട്ട് നൂറു കോടി ശിക്ഷ വിധിച്ചിരിക്കുന്നത് കോർപറേഷനെയാണ്. സംഭവത്തിന് ഉത്തരവാദികൾ ആയവരെയാണ് ശിക്ഷിക്കേണ്ടത്. അവരിൽ നിന്നാണ് പിഴ ഈടാക്കേണ്ടതെന്നു തമ്പി നാഗാർജുന പറയുന്നു.

ഇന്ന് ജുഡീഷറിയാണ് മനുഷ്യനെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് കൊണ്ട് പോയി കൊണ്ടിരിക്കുന്നത്. നാഷണൽ ഗ്രീൻ ട്രിബുണലിന്റെ തലപ്പത്ത് വിരമിച്ച ജഡ്ജിമാരെയാണ് നിയമിച്ചിരിക്കുന്നത്. റിട്ടയർമെന്റ്കാലത്ത് നല്ലൊരു ലാവണത്തിൽ എത്തിപ്പെടുകയാണ് ഇവർ. 100 കോടി കോർപറേഷനെ ശിക്ഷിച്ചാൽ ആരുടെ പണമാണ് പോകുന്നത്. ജനങളുടെ പണമാണ് പോകുന്നത്. അതല്ല വേണ്ടത്.യഥാർത്ഥ കുറ്റക്കാരെയാണ് ശിക്ഷിക്കേണ്ടത്. പഞ്ചായത്ത്, കോർപറേഷൻ, മുഖ്യ മന്ത്രി അടക്കമുള്ളവരെയാണ് ബ്രഹ്മപുരം സംഭവത്തിൽ ശിക്ഷിക്കേണ്ടത്. അവരാണ് ഇതിനു ഉത്തരവാദികൾ. കാരണക്കാരായ വ്യക്തികളെയാണ് ശിക്ഷിക്കേണ്ടത്.- തമ്പി നാഗാർജുന പറയുന്നു.

ഇവിടുത്തെ ആശുപത്രി വ്യവസായത്തെ വളർത്താൻ അലോപ്പതി ഡോക്ടർമാരിൽ നിന്നും കൈക്കൂലിവാങ്ങി കൊണ്ട് ചെയ്തതാണിത്. ജനങ്ങൾ വിചാരിക്കും 100 കോടി ശിക്ഷിച്ചു എന്ന്. അതല്ല യാഥാർഥ്യം. ഒരു കുട്ടിയെ കള്ളി, കള്ളി എന്ന് വിളിച്ച് അപമാനിച്ച സംഭവത്തിൽ കോടതി ശിക്ഷിച്ച ഒന്നര ലക്ഷം കൊടുക്കാതിരിക്കാൻ അഞ്ചര ലക്ഷം ചിലവഴിച്ച് വക്കീലിനെ വെച്ച് കേസ് വാദിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. ഈ പണമൊന്നും ഇവരുടെ തറവാട് സ്വത്തല്ല. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് രാജാക്കന്മാർ. ജനങ്ങളെ സംരക്ഷിക്കുന്ന നിയമാണ് വേണ്ടത്. അല്ലാതെ ജനങ്ങളെ ശിക്ഷിക്കുന്ന നിയമവും നടപടികളും അല്ല വേണ്ടത്. – തമ്പി നാഗാർജുന പറയുന്നു.

സമ്പൂർണ വീഡിയോ സ്റ്റോറി കേൾക്കുക