രണ്ട് മാസമായി ശമ്പളമില്ല; 108 ആംബുലന്‍സ് ജീവനക്കാര്‍ പണി മുടക്കി

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാര്‍ പണി മുടക്കി. ശമ്പളം ലഭിച്ചില്ലെങ്കില്‍ ജനുവരി പത്ത് മുതല്‍ സമരം അനിശ്ചിതകാലമാക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന തങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പരാതി.

കഴിഞ്ഞ രണ്ട് മാസമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാര്‍ കൂടെ നിന്നവരെ തള്ളിക്കളയുകയാണെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. ഇടുക്കിയിലെ പതിനഞ്ചോളം ആംബുലന്‍സ് ഡ്രൈവര്‍മാരാണ് ഇന്ന് പണി മുടക്കിയത്. സര്‍ക്കാര്‍ ഇടപെട്ട് ശമ്പളം അനുവദിച്ച് തന്നില്ലെങ്കില്‍ ജനുവരി പത്ത് മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നാണ് ഡ്രൈവര്‍മാരുടെ മുന്നറിയിപ്പ.