മധ്യപ്രദേശിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ വീട് ഇടിച്ചുനിരത്തി

ഭോപ്പാല്‍. 12 കാരിയെ പിഡിപ്പിച്ച കേസില്‍ പ്രതികളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. മധ്യപ്രദേശിലാണ് സംഭവം. പ്രതികളായ രവീന്ദ്ര ചൗധരി, അതുല്‍ ബദൗലിയ എന്നിവരുടെ വീടാണ് അധികൃതര്‍ ഇടിച്ചു നിരത്തിയത്. 12 വയസ്സുകാരിയെ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

കുട്ടുയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പരിക്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരും. കുട്ടിയെ കടുത്ത രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

പ്രതികള്‍ ആരധനാലയത്തില്‍ ദിവസവേതനത്തിന് ജോലി ചെയ്തു വരുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇരുവരുടെയും സ്വത്തുക്കളെക്കുറിച്ച് മുന്‍സിപ്പല്‍ ഓഫീസര്‍ വിവരം തേടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികളുടെ വീട് അനധികൃതമാണെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.