കടലില്‍ കാണാതായ 14 കാരന് പിടിവള്ളിയായത് നിമജ്ജനം ചെയ്ത ഗണേശ വിഗ്രഹം, കുട്ടിയെ രക്ഷിച്ചത് 36 മണിക്കൂറിന് ശേഷം

സൂറത്ത്. അംബാദി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ കുട്ടിയെ കടലില്‍ കാണാതായി 36 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരികെ മടങ്ങിയെത്തി. മകന്‍ മരിച്ചുവെന്ന് കരുതിയിരുന്ന മാതാപിതാക്കളുടെ മുന്നിലേയ്ക്കാണ് 14 കാരന്‍ മടങ്ങി എത്തിയത്. സൂറത്തി സ്വദേശിയായ ലഖനാണ് കടലില്‍ കാണാതായത്. ലഖന്‍ സഹോദരന്‍ കരന്‍ സഹോദരി അഞ്ജലി എന്നിവര്‍ മുത്തശ്ശിയോടൊപ്പം 29ന് അംബാജി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു.

ക്ഷേത്ര ദര്‍ശനത്തിന് ശേഷം കടല്‍ തീരത്ത് പോകണമെന്ന് കുട്ടികള്‍ വാശി പിടിച്ചതോടെ മുത്തശ്ശി അവരെ ഡുമാസ് ബീച്ചില്‍കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ കടലില്‍ ഇറങ്ങിയ ലഖാനും സഹോദരനും തിരയില്‍ പെട്ടു. ഉടന്‍ തന്നെ കരനെ കടല്‍ തീരത്തുണ്ടായിരുന്നവര്‍ രക്ഷിച്ചു. എന്നാല്‍ ലഖനെ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ കടല്‍ ക്ഷോഭം കാരണം അന്വേഷണം കാര്യമായി നടന്നില്ല.

എന്നല്‍ പിന്നീട് മകനെ ജീവനടെ കണ്ടെത്തിയെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു. മകന്‍ ജീവനോടെ ഉണ്ടെന്നും പൂര്‍ണ ആരോഗ്യവനാണെന്നും സന്ദേശം ലഭിച്ചു. കടലില്‍ അകപ്പെട്ട ലഖന് പിടിവള്ളിയായി ലഭിച്ചത് ഗണേശ ചതുര്‍ത്ഥിക്ക് നിമജ്ജനം ചെയ്ത ഗണേശ വിഗ്രഹമായിരുന്നു. അതില്‍ പിടിച്ചുകിടന്ന ബാലന്‍ ഗുജറാത്തിലെ നവാസാരി ജില്ലയിലേക്കാണ് ഒഴുകി എത്തിയത്. മത്സ്യത്തൊഴിലാളികളാണ് കുട്ടിയെ രക്ഷിച്ചത്.