എം.എ യൂസഫലിയും രവി പിള്ളയും നയാ പൈസ കൊടുക്കില്ല, ബാങ്ക് തകർച്ച വമ്പൻ ഭീതിയിലേക്ക്

കേരളത്തിലെ സഹകരണ ബാങ്ക് തകർച്ചയിൽ സി.പി.എമ്മിനു വൻ തിരിച്ചടി. വമ്പൻ പ്രവാസി വ്യവസായിയും വിശ്വപൗരൻ എന്ന നിലയിലും കൂടാതെ യു എ ഇ പൗരനും കൂടിയായ എം എ യൂസഫലി സഹായിക്കില്ല. സഹകരണ ബാങ്കിലേക്ക് നിക്ഷേപം എം എ യൂസഫലിയുടെ ലുലു കോർപ്പറേറ്റ് ഗ്രൂപ്പ് നിരസിച്ചു. തന്റെ തട്ടകമായ തൃശൂരിലെ ബാങ്ക് തകർച്ചയിൽ എം എ യൂസഫലി മൃദു സമീപനം സ്വീകരിച്ചു എങ്കിലും ലുലു ഗ്രൂപ്പിന്റെ ഇന്റർ നാഷണൽ കമ്പിനി ചട്ടങ്ങൾ ഇത്ര വലിയ തുക കടം കൊടുക്കാൻ അനുവദിക്കുന്നില്ല

മാത്രമല്ല ലുലു ഗ്രൂപ്പ് ബിസിനസ് സ്ഥാപനം ആണ്‌. ബാങ്കുകളിൽ ഫിക്സഡ് ഡിപോസിറ്റ് നടത്താൻ ഇരിക്കുന്ന ഡെഡ് മണി ക്യാപിറ്റൽ സ്ഥാപനം അല്ലെന്നും സി.പി.എം നേതാക്കളേ ഓർമ്മപ്പെടുത്തുകയാണ്‌. ലുലു ഗ്രൂപ്പ് ഒരു ബാങ്കിലും പണം നിക്ഷേപിക്കാറില്ല. പണം അവർ മാളുകളിലും മറ്റ് വ്യവസായങ്ങളിലും ആണ്‌ നിക്ഷേപിക്കുന്നത്. ഇതുമൂലം എം എ യൂസഫലി തൃശൂരിൽ രക്ഷകനായി എത്തും എന്ന പ്രതീക്ഷ ഇതോടെ സി.പി.എമ്മിനു അസവാനിച്ചു

ഇതിനിടെ സഹകരണ ബാങ്ക് പ്രതിസന്ധിയിൽ മുഖ്യ കാരണക്കാരൻ ഇ പി ജയരാജൻ എന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇ പി കൈയ്യിട്ട് വാരി കോടികൾ കട്ടെടുത്ത് കണ്ണൂരിൽ ആയുർവേദ റിസോട്ട് ഉണ്ടാക്കി. മലമുകളിൽ 50കോടിയിലേറെ ചിലവിട്ട് അതും വെള്ളത്തിലായതോടെ ഇ പി ജയരാജന്റെ ബിസിനസ് തകരുകയായിരുന്നു. ഇത് തൃശൂരിലെ അടക്കം പണം കടത്തിയ ബാങ്കുകൾക്ക് തിരിച്ചടിയായി മാറി.

ഇതിനിടെ രവി പിള്ളയും നിക്ഷേപം കൊടുക്കാൻ വിസമ്മതിച്ചു. രവി പിള്ള 100 കോടിങ്കിലും സഹായിക്കും എന്ന വൻ പ്രതീക്ഷ ഇതോടെ സി പി എമ്മിനു അസ്തമിച്ചു. ഇനി ഉള്ളത് ധന മന്ത്രിയുടെ സഹോദരൻ ക്വാറി രാജാവ് കലഞ്ഞൂർ മധു, വെള്ളാപ്പള്ളി നടേശൻ, ജ്വല്ലറി ഗ്രൂപ്പുകാർ, ആശുപത്രി ഉടമകൾ, ചാക്ക് രാധാകൃഷ്ണൻ തുടങ്ങിയവരാണ്‌. എന്നാൽ മുങ്ങുന്ന കപ്പലിലേക്ക് ആരും പണം കൊടുക്കാൻ തയ്യാറല്ല എന്നാണറിവ്. സി.പി.എമ്മിനു വേണം എങ്കിൽ ഏതാനും ലക്ഷങ്ങൾ സംഭാവന കടലിൽ എറിഞ്ഞ് കളയും പോലെ നല്കാൻ ഇവരെല്ലാം തയ്യാറാണ്‌. എന്നാലും തകർന്ന ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ വ്യവസായികൾ തയ്യാറാകുന്നില്ല