അഞ്ച്‌ പേർ ചേർന്ന് പെൺകുട്ടിയെ കാറിനുള്ളിൽ ബലാൽസംഗം ചെയ്‌തു

റാഞ്ചി ∙ ജാർഖണ്ഡിലെ റാഞ്ചിയിൽ 15 വയസ്സുകാരി നേരിട്ടത് ക്രൂരപീഡനം. അഞ്ച്‌ പേർ ചേർന്ന് പെൺകുട്ടിയെ കാറിനുള്ളിൽ ബലാൽസംഗം ചെയ്‌തു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്ച രാത്രി ധുർവയിൽ നിന്ന് പെൺകുട്ടി മടങ്ങിവരുമ്പോഴാണു സംഭവം.

ബുധനാഴ്‌ച രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം കണ്ടെത്തി. ഇതേ തുടർന്നു പരിശോധനയ്ക്കായി എത്തിയപ്പോഴാണു പെൺകുട്ടിയെ കണ്ടത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം വീട്ടിലെത്തിച്ചു. സംഭവത്തിൽ തുടരന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.