കാൺപൂരിലെ പാൻമസാല വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 117 കോടി രൂപ

കാൺപൂരിൽ പാൻ മസാല വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്. റെയ്ഡിൽ കണക്കിൽപ്പെടാത്ത 177 കോടി രൂപയാണ് പിടിച്ചെടുത്തത്. വ്യാപാരിയായ പിയുഷ് ജെയിനിന്റെ വീട്ടിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് സംഘം പരിശോധന നടത്തിയത്. ഒന്നരദിവസം കൊണ്ടാണ് പിടിച്ചെടുത്ത പണം മുഴുവൻ എണ്ണിത്തീർത്തത്.കനൗജിലെ ഇയാളുടെ വീട്ടിൽ കൂടുതൽ പണം ഒളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ പരിശോധന നടത്തും. ഇയാളുടെ മറ്റിടങ്ങളിലെ സ്ഥാപനങ്ങളിലും പരിശോധന നടത്തുകയാണ്.

177 കോടി രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെയ്‌നറിലാണ് കൊണ്ടുപോകുന്നത്. ഷെൽ കമ്പനികൾ വഴി വ്യാജ ബില്ലുകളുടെ മറവിൽ കോടിക്കണക്കിന് രൂപ ഇയാൾ വെട്ടിച്ചിട്ടുണ്ട്.ജെയിനിന്റെയും രണ്ട് പാർട്ണർമാരുടെയും കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ ഫാക്ടറി ഔട്ട്‌ലെറ്റുകൾ, വീടുകൾ, ഓഫീസുകൾ, കോൾഡ് സ്റ്റോറേജുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പിയുഷ്, ജിഎസ്ടി ഇനത്തിൽ മാത്രം മൂന്ന് കോടിയുടെ നികുതി വെട്ടിപ്പും നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കന്നൗജിലെ ചിപ്പട്ടി സ്വദേശിയായ ജെയിൻ, പെർഫ്യൂം വ്യാപാരിയായാണ് അറിയപ്പെടുന്നത്.