എല്ലാവരും പറയുന്നത് ഡാന്‍സ് ചെയ്യരുതെന്നാണ്, മൂന്ന് മാസം കിടക്കണമെന്നും, സംഭവ ബഹുലമായിരുന്നു ഗര്‍ഭകാലം, സൗഭാഗ്യയും അര്‍ജുനും പറയുന്നു

ഡാന്‍സിലൂടെയും ടിക് ടോക് വീഡിയോകളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. ചക്കപ്പഴം എന്ന പരമ്പരയിലൂടെ അര്‍ജുന്‍ അഭിനയ രംഗത്തും തുടക്കം കുറിച്ചിരുന്നു. സൗഭാഗ്യയുടെ അമ്മ താരകല്യാണിന്റെ ഡാന്‍സ് സ്‌കൂളില്‍ വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അടുത്തിടെയാണ് ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞുമാലാഖ എത്തിയത്.

സൗഭാഗ്യ ദര്‍ഭിണിയായത് മുതല്‍ ഓരോ വിശേഷങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു. വളരെ പെട്ടെന്നാണ് ഈ വിശേഷങ്ങള്‍ വൈറലായി മാറിയതും. യുട്യൂബ് ചാനലിലൂടെയായും സൗഭാഗ്യ വിശേഷങ്ങല്‍ പങ്കിട്ടിരുന്നു. തന്റെ ഡോക്ടറെ പരിചയപ്പെടുത്തുന്ന വീഡിയോയുമായാണ് ഇപ്പോള്‍ താരം എത്തിയിരിക്കുന്നത്. മൈ ഡെലിവറി സ്റ്റോറി എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ പുതിയ വീഡിയോ പങ്കുവെച്ചത്.

ജിജി ആശുപത്രിയില്‍ ആയിരുന്നു സൗഭാഗ്യയും അര്‍ജുനും പോയത്. ഗൈനക്കോളജിസ്റ്റ് എന്ന് പറയുമ്പോള്‍ പേടിപ്പിക്കുന്ന ഇമേജ് ആയിരുന്നു ലഭിച്ചത്. വാ കുട്ടാ എന്നായിരുന്നു ഡോക്ടര്‍ എന്നെ വിളിച്ചത്. മോളേയെന്നൊക്കെ വിളിച്ചായിരുന്നു ഡോക്ടര്‍ അനിത പിള്ള സംസാരിച്ചത്. വളരെ സ്മൂത്തായൊരു ജേണിയായിരുന്നു ഞങ്ങളുടേത്. രോഗമല്ലല്ലൊ, പ്രഗ്‌നന്‍സി നാച്ചുലറായൊരു കാര്യമല്ലേ, അതല്ലേ നമ്മള്‍ നോക്കുന്നതെന്നായിരുന്നു അനിത പിള്ള പറഞ്ഞത്.

സി സെക്ഷന്‍ ചെയ്യേണ്ടി വന്നതിനെക്കുറിച്ചും സൗഭാഗ്യ സംസാരിച്ചിരുന്നു. സാധാരണ പ്രസവം നടക്കണമെങ്കില്‍ കുറേ കാര്യങ്ങളുണ്ട്. അതൊക്ക നോക്കിയതിന് ശേഷമായാണ് സിസേറിയന്‍ ചെയ്തത്. ആവശ്യമില്ലാതെ ഒരിക്കലും സിസേറിയന്‍ ചെയ്യില്ല. കുറേ പേര്‍ എന്നോടും ചോദിച്ചിരുന്നു. സൗഭാഗ്യ ഡാന്‍സ് ചെയ്തിട്ടും സിസേറിയന്‍ ആയതിനെക്കുറിച്ച് കുറേപേര്‍ ചോദിച്ചിരുന്നു. സിസേറിയന്‍ കഴിഞ്ഞാല്‍ കംപ്ലീറ്റ് ബെഡ് റെസ്റ്റൊന്നും പറഞ്ഞിരുന്നില്ല. ഡാന്‍സ് ചെയ്യണ്ട, നില്‍ക്കണ്ട, ഇരിക്കണ്ട എന്നൊക്കെയാണ് എല്ലാവരും ഇപ്പോഴും എന്നോട് പറയുന്നത്. ഡോക്ടര്‍ പറഞ്ഞത് പ്രകാരം ഡാന്‍സ് ക്ലാസൊക്കെ എടുത്ത് തുടങ്ങിയിട്ടുണ്ട്. സി സെക്ഷന്റെ യാതൊരു അനുഭവവും എനിക്കുണ്ടായില്ല, എല്ലാ കാര്യങ്ങളിലും സൗഭാഗ്യ പെര്‍ഫെക്റ്റായിരുന്നു എന്നായിരുന്നു സൗഭാഗ്യയെക്കുറിച്ച് ഡോക്ടര്‍ അനിത പറഞ്ഞത്.

സിസേറിയന്റെ യാതൊരുവിധ പ്രശ്നങ്ങളും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് സൗഭാഗ്യ പറഞ്ഞു. സ്പൈനല്‍ അനസ്തേഷ്യ കാരണം നടുവേദന വരുമെന്നാണ് എല്ലാവരും പറയാറുള്ളത്. നമ്മുടെ സമൂഹത്തിലെ വലിയൊരു തെറ്റിദ്ധാരണയാണ് അത്. ടെന്‍ഷനടിച്ചാണ് ഹോസ്പിറ്റലിലേക്ക് വന്നോണ്ടിരുന്നത്. എല്ലാം സ്മൂത്തായി കൊണ്ടുപോയിരുന്നയാളാണ് എന്നായിരുന്നു ഡോക്ടറെക്കുറിച്ച് സൗഭാഗ്യ പറഞ്ഞത്. സൗഭാഗ്യ 3ാം മാസം ഗര്‍ഭിണിയായിരിക്കെയാണ് ചേട്ടത്തിയുടെ മരണം. അത് കഴിഞ്ഞ് 21ാമത്തെ ദിവസമാണ് പപ്പ പോയത്. ഒട്ടും സന്തോഷിക്കാന്‍ പ്റ്റാത്ത അവസ്ഥയായിരുന്നു അന്നത്തേത്. എപ്പോ വേണേലും വന്നാല്‍ ഞങ്ങള്‍ ഇവിടെയുണ്ടെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ശരിക്കും സംഭവബഹുലമായിരുന്നു സൗഭാഗ്യയുടെ ഗര്‍ഭകാലമെന്നായിരുന്നു.- അര്‍ജുന്‍ പറഞ്ഞു.