19 കാരിയുടെ മൃതദേഹം കുളത്തിൽ, സഹോദരി ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ഹൈദരാബാദ്. തെലുങ്കാനയിലെ വികാരാബാദ് ജില്ലയില്‍ 19 കാരിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. കണ്ണുകള്‍ സ്‌ക്രുഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പെട്ടിച്ചിരുന്നു. നഴ്‌സിങ് വിദ്യാര്‍തിനിയാണ് കൊല്ലപ്പെട്ട ജുട്ടു സിരിക്ഷ. കാലാപ്പുര്‍ എന്ന ഗ്രാമത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടി അമ്മയ്ക്ക് രോഗം വന്നതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് പഠനം നിര്‍ത്തിയതായിട്ടാണ് വിവരം. ശനിയാഴ്ച രാത്രി മുതല്‍ സിരിക്ഷയെ കാണാതായി. വീട്ടുകാരെ അറിയിക്കാതെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും പോയത്. തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്തുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ വസ്ത്രം നാട്ടുകാര്‍ കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.അതേസമയം കേസില്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തു വരുകയാണ്.