തെരുവുനായ്ക്കളുടെ ആക്രമണം, നിയുക്തമായ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ചത്തിട്ടു കാലമേറെയായി, എല്ലാം പിണറായിയുടെ വീരവാദവും പത്രക്കുറിപ്പും

തിരുവനന്തപുരം . തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം തീരുമാനിച്ച് നൽകാൻ നിയുക്തമായ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം കേരളത്തിൽ സ്തംഭിച്ചു. പിണറായി സർക്കാർ കൊണ്ട് വന്ന ഒട്ടനവധി പദ്ധതികളുടെ കൂട്ടത്തിൽ ഇതും വെള്ളത്തിൽ വരച്ച ജലരേഖയായി.

2022 ഡിസംബറിൽ സിരിജഗൻ കമ്മിറ്റിക്ക് സെക്രട്ടറിയുടെ കാലാവധി അവസാനിച്ചെങ്കിലും പുതിയ ആളെ ഇതുവരെ നിയമിച്ചിട്ടില്ല. കമ്മിറ്റിയുടെ പ്രവർത്തനത്തിന് സർക്കാരിൽനിന്നു ധനസഹായവും ഇല്ല. പ്രസ്താവനകളും സർക്കാർ പത്രക്കുറിപ്പിലും ഉള്ള വീരവാദം മാത്രം. സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു ജനുവരിയിൽ സർക്കാരിനു കത്ത് നൽകിയെങ്കിലും മറുപടി ഇല്ല. ജസ്റ്റിസ് സിരിജഗൻ തന്നെയാണ് ഇത് ദേശീയ മാധ്യമത്തോട് തുറന്നു പറഞ്ഞിരിക്കുന്നത്.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ നിയമിക്കണമെന്ന ആവശ്യം പോലും സർക്കാർ ചെവിയിൽ കേട്ടിട്ടില്ല. സെക്രട്ടറിയും കോൺഫിഡൻഷ്യൽ അസിസ്റ്റന്റും ഇല്ലാത്തതിനാൽ ഓഫിസിലേക്ക് എത്തുന്ന പരാതികളിൽ നടപടിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. 5,700 അപേക്ഷകളാണ് കമ്മിറ്റിക്ക് ഇതിനേക്കാൾ കിട്ടിയിട്ടുള്ളത്. ഇതിൽ 818 കേസുകൾ പരിശോധിക്കുകയും, 749 എണ്ണത്തിൽ നഷ്ടപരിഹാരം കണക്കാക്കി സർക്കാരിനു നടപടിക്ക് കൈമാറുകയും ഉണ്ടായി. നഷ്ടപരിഹാരം നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. പരാതികൾ നൽകുന്നവർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാരിനും നോട്ടിസ് അയയ്ക്കാൻ ജസ്റ്റിസ് സിരിജഗന് സ്വന്തം കയ്യിൽനിന്നു ഇതുവരെ ചെലവായത് ഒന്നര ലക്ഷംരൂപ. ഞെട്ടേണ്ട സത്യമാണിത്. ഇതാണ് പിണറായിയുടെ പ്രസ്താവന ഭരണം.

ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പരാതി ലഭിച്ചാൽ ആദ്യം പരാതിക്കാരനും തദ്ദേശസ്ഥാപനത്തിനും സർക്കാരിനും നോട്ടിസ് അയക്കുകയാണ് ചെയ്യാറ്. പിന്നീട് സിറ്റിങ് തീയതി തീരുമാനിച്ച് രണ്ടാമതത്തെ നോട്ടിസ് കൊടുക്കും. ഒരു പരാതിയിൽ നോട്ടിസ് അയയ്ക്കുന്നതിന് 180 രൂപയാണ് ചെലവ്. ഫണ്ട് സർക്കാർ നൽകാത്തതിനാൽ ജില്ലകളിലെ സിറ്റിങ് 2022 മുതൽ മുടങ്ങിയിരിക്കുകയാണ്. ടിഎ, ഡിഎ, ഗെസ്റ്റ് ഹൗസിലെ താമസത്തിനുള്ള പണം എന്നിവ ലഭിക്കാത്തതിനെ തുടർന്ന് ജില്ലകളിലെ സിറ്റിങ് നടക്കുന്നില്ല. തദ്ദേശ വകുപ്പാണ് പ്രവർത്തനത്തിനുള്ള പണം നല്‍കേണ്ടത് എന്നും ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പറഞ്ഞിരിക്കുന്നു.

ജസ്റ്റിസ് സിരിജഗനെ കൂടാതെ ക്ലർക്കും പ്യൂണുമാണ് ആകെ ഓഫീസിൽ ഉള്ളത്. ക്ലർക്കും പ്യൂണും നഗരസഭ ജീവനക്കാരാണ്. നഗരസഭയുടെ കെട്ടിടത്തിലാണ് കമ്മിറ്റിയുടെ പ്രവർത്തനം നടക്കുന്നത്. കൂടുതൽ ജീവനക്കാർ വേണമെന്ന കമ്മിറ്റിയുടെ ആവ കേൾക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ജില്ലകളിൽ പോകാൻ കഴിയാത്തതിനാൽ പരാതിക്കാരെ ഓഫിസിലേക്കു വിളിച്ചു വരുത്തിയിരുന്നു. ജീവനക്കാർ ഇല്ലാത്തതിനാൽ ഇപ്പോൾ അതിനും കഴിയാത്ത അവസ്ഥയാണ്. സിരിജഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഹെൽത്ത് സർവീസ് ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവർ അംഗങ്ങളാണ്. എല്ലാം വെറും പ്രഹസനം, ജന്ഗങ്ങളെ വിഡ്ഢികളാക്കാനുള്ള നാടകം മാത്രം.