വന്ദേഭാരത് പിണറായിയുടെ നാട്ടിൽ എത്തിയപ്പോൾ കുരുപൊട്ടി സഖാക്കൾ, ഭാരത് മാതാ കീ ജയ് വിളിച്ച് സ്വീകരിച്ച് ജനം

കേരളം കാത്തിരുന്ന ദിവസം അടുത്തെത്തുകയാണ്. ഇന്ന് തിരുവനന്തപുരത്ത് നിന്ന് ട്രയൽറൺ തിരിച്ച വന്ദേഭാരത് ട്രെയിൻ മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലാണ് എത്തി നിന്നത്. സഖാക്കളും കോൺഗ്രസ് അനുകൂലികളും എത്തിയില്ലെങ്കിലും ജനം ഭാരത് മാതാ വിളികളോടെ വന്ദേഭാരതിനെ സ്വീകരിച്ചു. പ്രധാനമന്ത്രിയോടും ബിജെപിയോടുമുള്ള എതിർപ്പ് സ്വന്തം നാട്ടിലുണ്ടാകുന്ന വികസനത്തിന് നേരെ കാണിക്കുന്നത് ശെരിയല്ല. ഇപ്പോൾ മുഖം തിരിച്ചാലും ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ യാത്ര ചെയ്യാൻ ഏറ്റവും മുന്നിൽ സി.പി.എം- കോൺഗ്രസ് നേതാക്കൾ കാണുമെന്നതിൽ സംശയം വേണ്ട.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളകുട്ടി, സി കെ പത്മനാഭൻ തുടങ്ങിയ നേതാക്കളും കണ്ണൂർ റെയിൽ വേ സ്റ്റേഷനിൽ എത്തിയുന്നു. വന്ദേ ഭാരത് തീവണ്ടിക്ക് കണ്ണൂർ റെയിൽ വേ സ്റ്റേഷനിലും വി വി ഐ പി പരിവേഷം ആയിരുന്നു കിട്ടിയത്. ഇതോടെ നരേന്ദ്ര മോദി 25നു ഉദ്‌ഘാടനം ചെയ്യുന്ന വന്ദേ ഭാരത് തീവണ്ടിയുടെ എല്ലാ ഒരുക്കവും ട്രാക്ക് പരിശോധനയും എല്ലാം പൂർത്തിയായി. ആദ്യ ഓട്ടത്തിൽ തന്നെ കയറുവാൻ ഇനി യാത്രക്കാരുടെ തിരക്കായിരിക്കും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസിന് പച്ചക്കൊടി കാട്ടുന്നത്.പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കൊച്ചി മഹാ നഗരം ഒരുങ്ങി കഴിഞ്ഞു.

ഇന്ത്യൻ യുവാത്വത്തിന്റെ കൂടി കാഴ്ച്ചയായി മാറുന്നു യുവം പരിപാടിക്കും കൂടിയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക. വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ വിജയകരം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഏഴ് മണിക്കൂര്‍ പത്ത് മിനുട്ട്‌ എടുത്താണ് കണ്ണൂരിലെത്തിയത്.

തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.09ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക് 12.20ഓടെ കണ്ണൂരിലെത്തി. ട്രെയിന്‍ രാവിലെ 5.59ന് കൊല്ലത്തെത്തി. കോട്ടയത്ത് 7.28നും 8.20ന് എറണാകുളം നോര്‍ത്തിലുമെത്തി. തൃശൂരില്‍ 9.37നും 11.16ന് കോഴിക്കോടുമെത്തി. എല്ലാം കൃത്യമായി തന്നെ നടന്നു.