ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി

ന്യൂഡല്‍ഹി. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം 2018 ഓസ്‌കാറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തു. 2018 മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് മത്സരിക്കുന്നത്. കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി നിര്‍മിച്ച ചിത്രമാണ് 2018.

പ്രളയത്തിന്റെ തീവ്രത ഒട്ടും ചോരാതെ വെള്ളിത്തിരയിലെത്തിച്ച ചിത്രമാണ്തി. കേരളം മഹാപ്രളയത്തെ എങ്ങനെ നേരിട്ടുവെന്ന് ചിത്രത്തില്‍ വ്യക്തമാക്കുന്നു. ചിത്രത്തില്‍ മലയാളികളുടെ ധൈര്യത്തിന്റെയും ഒത്തൊരുമയുടെയും കഥ കൂടിയാണ് പറയുന്നത്.

ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, നരെയ്ന്‍, ലാല്‍ കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അഭിനയിച്ചു. ചിത്രം പുറത്തിറങ്ങിയ ശേഷം വലിയ കയ്യടിയാണ് അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും ലഭിച്ചത്. 2020ല്‍ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടിനും ഓസ്‌കാര്‍ എന്‍ട്രി ലഭിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി ഓസ്‌കാര്‍ എന്‍ട്രി ലഭിച്ച ചിത്രം മോഹന്‍ലാല്‍ നായകനായ ഗുരുവാണ്.