ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ കൂട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചു, 21കാരന്‍ പിടിയില്‍

കണ്ണൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രണയം നടിച്ച് 17 വയസുകാരിയായ ദളിച് വിദ്യാര്‍ത്ഥിനിടെ ശാരീരികമായി ചൂഷണം ചെയ്ത കേസില്‍ 21കാരനെ അറസ്റ്റ് ചയ്തു. ശ്രീകണ്ഠാപുരം നിടിയേങ്ങ ചേപ്പറമ്പ് സ്വദേശി സി.ജി ജിബിനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു.

പോക്‌സോ കേസ് ചുമത്തിയാണ് ഡി.വൈ. എസ്. പി കെ. പ്രേമചന്ദ്രന്‍ പ്രതിയെ അറസ്റ്റ് ചെയ്ത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ജിബിന്‍ പ്രണയം നടിച്ച് പെടുത്തുകയായിരുന്നു. കഴിഞ്ഞ 22ന് ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ ജിബിന്‍ സ്വന്തം വീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ വെച്ച് ഒരു രാത്രി മുഴുവന്‍ ലൈംഗിക ചൂഷണത്തിനിരയാക്കി.

പെണ്‍കുട്ടി വീട്ടില്‍ എത്തിയ ദിവസം യുവാവിന്റെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ചെറുപുഴ എസ്. ഐ എംപി ഷാജിയും സംഘവും പോക്‌സോ നിയമപ്രകാരം യുവാവിനെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.