കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത്, ടെറസിന്റെ ഭാഗം തകരുകയും കുട്ടി താഴേയ്ക്ക് പതിക്കുകയുമായിരുന്നു.

കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്.സംഭവത്തിന് പിന്നാലെ വീട് ഉടമ രാംജി ലാൽ ഒളിവിലാണ്. ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയായിണെന്നും ഡിസിപി ജോയ് ടിർക്കി പറഞ്ഞു.