റോസ്ഗർ മേളയിലൂടെ രാജ്യത്തെ 71,000 പേർക്ക് ജോലി, യുവതീ യുവാക്കൾക്ക് കേന്ദ്ര തൊഴിലവസരങ്ങൾ

ജനങ്ങൾക്കൊപ്പം അവർക്ക് വേണ്ടത് പ്രധാനം ചെയ്യുന്ന മോദി സർക്കാർ പുതിയ പദ്ധതിയുമായി രം​ഗത്ത്. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്ന ‘റോസ്ഗര്‍ മേള’ പദ്ധതിയാണത്. മേളയിലൂടെ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കാനൊരുങ്ങുകയാണ് പ്രാധാന മന്ത്രി. 2023 ഏപ്രില്‍ 13ന് രാവിലെ 10:30 യോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഏകദേശം 71,000 നിയമന കത്തുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം.

നിയമിതരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗര്‍ മേള. റോസ്ഗര്‍ മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തുടനീളം പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രെയിന്‍ മാനേജര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍, സീനിയര്‍ കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍, സ്‌റ്റെനോഗ്രാഫര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, തപാല്‍ അസിസ്റ്റന്റ്, ടാക്‌സ് ഇന്‍സ്‌പെക്ടര്‍, ടാക്‌സ് അസിസ്റ്റന്റ്, സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ജെഇ/സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ടീച്ചര്‍, ലൈബ്രേറിയന്‍, നേഴ്‌സ്, പ്രൊബേഷണറി ഓഫീസര്‍മാര്‍, പിഎ, എംടിഎസ് തുടങ്ങിയ വിവിധ തസ്തികകളിലായിരിക്കും നിയമനം.

വിവിധ ഗവണ്മെന്റ് വകുപ്പുകളില്‍ പുതിയതായി നിയമിതരാകുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ കോഴ്‌സായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കാനുള്ള അവസരവും ഉണ്ടാവും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷയോടെ മോദി സർക്കാർ തുടക്കമിടുന്ന അടുത്ത പദ്ധതിയാണ് ഇത്.

നരേന്ദ്ര മോദി എന്ന വ്യക്തി ഇന്ത്യയെ സംബന്ധിച്ച് ഒരു മുതൽ കൂട്ടാണ്. പ്രധാനമന്ത്രി പദത്തില്‍ രണ്ടാം ഊഴത്തിനു തുടക്കം കുറിച്ചുകൊണ്ട് നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാന മന്ത്രിയായി 2019 മെയ് 30 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജനിച്ച പ്രഥമ പ്രധാനമന്ത്രിയായ മോദി നേരത്തെ 2014 മുതല്‍ 2019 വരെ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം, 2001 ഒക്ടോബര്‍ മുതല്‍ 2014 മെയ് വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു എന്ന ബഹുമതിയും മോദിക്ക് സ്വന്തമാണ്.

2014 ലെയും 2019 ലെയും പാര്‍ലമെന്റെ തെരഞ്ഞെടുപ്പുകളില്‍ നരേന്ദ്ര മോദി ഭാരതീയ ജനതാ പാര്‍ട്ടിയെ നയിക്കുകയും, രണ്ടു തവണയും കേവല ഭൂരിപക്ഷം നേടി പാര്‍ട്ടിയെ റെക്കോഡ് വിജയത്തില്‍ എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിനു മുമ്പ് ഒരു പാര്‍ട്ടി ഇതുപോലെ കേവല ഭൂരിപക്ഷം നേടിയത് 1984ലെ തെരഞ്ഞെടുപ്പില്‍ ആയിരുന്നു.സബ്കാസാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യവുമായി സമഗ്രവും, വികസനോന്മുഖവും, അഴിമതി രഹിതവുമായ സമീപനത്തിലൂടെ ഭരണത്തില്‍ അടിസ്ഥാനപരമായ മാറ്റം മോദി സാധ്യമാക്കുകയും ചെയ്തു.

അന്ത്യോദയ, ആയുഷ്മാന്‍ ഭാരത്, പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന, പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന,പ്രധാന്‍ മന്ത്രി ഉജ്വല്‍ യോജന,പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി,സ്വഛ് ഭാരത് മിഷന്‍,മെയ്ക്ക് ഇന്‍ ഇന്ത്യ,ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങി നിരവധി പദ്ധതികൾ ജനങ്ങൾക്കായ് തയ്യാറാക്കിയ മോദി സർക്കാർ 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്ന ‘റോസ്ഗര്‍ മേള’ പദ്ധതിക്ക് തുക്കം കുറിച്ചിരിക്കുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.