പശുക്കിടാവിന്റെ കുത്തേറ്റ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

എടക്കരയിൽ പശുവിനെ കറക്കുന്നതിനിടയിൽ കിടാവിന്റെ കുത്തേറ്റ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉപ്പട ഉദിരകുളം മങ്ങാട്ടുതൊടിക ചക്കി (ഇമ്മു – 74) ആണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് തൊഴുത്തിൽ പശുവിനെ കറക്കുന്നതിനിടയിൽ മറ്റൊരു കിടാവിന്റെ കുത്തേറ്റ് ഇവർ തലയടിച്ച് വീണത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ശിവശങ്കരൻ, സുബ്രഹ്‌മണ്യൻ, അംബിക, സരിജ. മരുമക്കൾ: ബിന്ദു, സുനി, ജൂബിത്ത്.