ഒരുമിച്ച് താമസം, ഫ്ലാറ്റിൽ എംഡിഎംഎ വിൽപ്പന, കൊച്ചിയിൽ യുവതിയും യുവാവും അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ ഫ്ലാറ്റിൽ താമസിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും യുവാവും അറസ്റ്റിൽ . തൃശൂർ സ്വദേശിനിയും ഇരുപത്തിനാലുകാരിയുമായ ശ്രുതി, എറണാകുളം സ്വദേശിയും ഇരുപത്തെട്ടുകാരനുമായ മുഹമ്മദ് റോഷൻ എന്നിവരാണ് പിടിയിലായത്. കൊച്ചി കറുകപ്പള്ളിയിൽ ഇവർ താമസിക്കുന്ന ഫ്ളാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 57 ഗ്രാം എം ഡി എം എയാണ് ഇവിടെനിന്ന് പിടിച്ചെടുത്തു.

ഇവർ ഏറെനാളായി മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം. മയക്കുമരുന്ന് വിതരണശൃംഖലയിലെ കണ്ണിയായ പള്ളുരുത്തി എസ്.ഡി.പി.വൈ റോഡിൽ ആസിഫിനെ (23) മട്ടാഞ്ചേരി അസി.കമ്മിഷ‌ണർ കെ.ആർ. മനോജ്, ഇൻസ്പെക്ടർ എ.വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബറിൽ അഞ്ചുകിലോ കഞ്ചാവുമായി രാകേഷ് എന്നയാളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് മയക്കുമരുന്ന് വിതരണ ശൃംഖലയിലെ ആസിഫിനെ സംബന്ധിച്ച് വിവരം ലഭിക്കുന്നത്. തിങ്കളാഴ്ച രാത്രി തോപ്പുംപടി ചൂലേഴം ഭാഗത്തുനിന്ന് ഇയാളെ ഉദ്യോഗസ്ഥർ പിടികൂടി.